കൊച്ചി: എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ ശുചിമുറി വൃത്തിയാക്കാനെത്തിയെ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ ആശുപത്രി അധികൃതരെ അറിയിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ച പതിനേഴുകാരിയായ പെൺകുട്ടി പ്രസവിച്ച കുഞ്ഞാണിതെന്നാണ് പ്രാഥമിക വിവരം. ആശുപത്രി അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. യുവതിയെയും ആശുപത്രി അധികൃതരെയും അടക്കം പോലിസ് ചോദ്യം ചെയ്യുകയാണ്. യുവതി ഗര്‍ഭിണിയായിരുന്നുവെന്ന വിവരം ആശുപത്രി അധികൃതര്‍ക്ക് അറിയില്ലായിരുന്നുവെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.
എപ്പോഴാണ് സംഭവം നടന്നത് എന്നതടക്കം കാര്യം വ്യക്തമായിട്ടില്ല. പ്രസവിച്ച വിവരവും മറ്റും ശുചീകരണ തൊഴിലാളികൾ ആശുപത്രി അധികൃതരെ അറിയിച്ചപ്പോൾ മാത്രമാണ് അറിഞ്ഞതെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. പെൺകുട്ടിയേയും ആശുപത്രി അധികൃതരെയും പോലീസ് ചോദ്യം ചെയ്യുകയാണ്. എറണാകുളം സ്വദേശിനിയാണ് പെണ്‍കുട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: