പയ്യന്നൂര്‍: ഭര്‍തൃവീട്ടില്‍ യുവതിയുടെ മരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ബിജെപി കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ. വിനോദ് കുമാര്‍ ആവശ്യപ്പെട്ടു. പയ്യന്നൂര്‍ കോറോം സ്വദേശിനി കെ.വി. സുനീഷയാണ് വെള്ളൂരില്‍ ഭര്‍ത്തൃവീട്ടില്‍ മരണപ്പെട്ടത്. ഇത് സ്വാഭാവികമരണമല്ല. കൊലപാതകമോ ഭര്‍തൃവീട്ടുകാരുടെ മര്‍ദ്ദനംമൂലം ആത്മഹത്യ ചെയ്തതോ ആണ്. യുവതി കുടുംബാംഗങ്ങള്‍ക്ക് അയച്ച ശബ്ദസന്ദേശം ഭര്‍തൃപീഡനം ഉണ്ടായെന്നു സ്ഥിരീകരിക്കുന്നതാണ്.
ഭര്‍തൃപീഡനം സംബന്ധമായി നിരവധി തവണ പയ്യന്നൂര്‍ പോലീസ് സ്റ്റേഷന് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നുവെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല. പോലീസ് സ്റ്റേഷനില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ യുവതിയെ നിര്‍ബന്ധിച്ച് പോലീസധികൃതര്‍ ഭര്‍ത്താവിന്റെ വീട്ടിലേക്ക് അയക്കുകയായിരുന്നു. മരണത്തിനുശേഷം പരാതി നല്കാന് സ്റ്റേഷനില്‍ എത്തിയ ബന്ധുക്കളെ പരാതി വാങ്ങാതെ തിരിച്ചയക്കുകയായിരുന്നു.
സുനീഷയുടെ മരണം എസ്പിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണം. നിരുത്തരവാദപരമായി പെരുമാറിയ പോലീസ് ഉദ്യോഗസ്ഥര്ക്കെതിരേ നടപടി സ്വീകരിക്കണമെന്നും കെ.കെ. വിനോദ് കുമാര്‍ ആവശ്യപ്പെട്ടു.
നേതാക്കളായ കെ.കെ. വിനോദ് കുമാര്‍, രൂപേഷ് തൈവളപ്പില്‍, അഡ്വക്കേറ്റ് കെ.കെ. ശ്രീധരന്, പ്രകാശന് കോറോം, പി. ശ്യാംകുമാര്‍ എന്നിവര്‍ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: