Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

താലിബാനെ നയിക്കുന്നതാര്?

യുഎസ് സേന പൂര്‍ണ്ണമായും ചൊവ്വാഴ്ച പിന്‍വാങ്ങിയതോടെ അഫ്ഗാനിസ്ഥാന്‍ അക്ഷരാര്‍ത്ഥത്തില്‍ താലിബാന്റെ പിടിയിലായിക്കഴിഞ്ഞു. പഞ്ച് ശീര്‍ എന്ന ഏക പ്രവിശ്യയില്‍ മാത്രമാണ് താലിബാനെതിരെ പൊരുതുന്ന വടക്കന്‍ സംയുക്ത സേനയുള്ളത്. ബാക്കി ഭാഗങ്ങളെല്ലാം താലിബാന്റെ കാല്‍ക്കീഴില്‍. ഇനി താലിബാന്‍ രൂപീകരിക്കുന്ന സര്‍ക്കാരില്‍ ആരെല്ലാമായിരിക്കും തലപ്പത്തെത്തുക? ഇതറിയാന്‍ താലിബാന്റെ നേതാക്കളെ പരിചയപ്പെടണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2021, 08:21 pm IST
inWorld
താലിബാന്‍റെ പ്രധാന കമാന്‍ഡറായ ഹൈബത്തുള്ള അഖുണ്‍സാദ

താലിബാന്‍റെ പ്രധാന കമാന്‍ഡറായ ഹൈബത്തുള്ള അഖുണ്‍സാദ

കാബൂള്‍: യുഎസ് സേന പൂര്‍ണ്ണമായും ചൊവ്വാഴ്ച പിന്‍വാങ്ങിയതോടെ അഫ്ഗാനിസ്ഥാന്‍ അക്ഷരാര്‍ത്ഥത്തില്‍ താലിബാന്റെ പിടിയിലായിക്കഴിഞ്ഞു. പഞ്ച് ശീര്‍ എന്ന ഏക പ്രവിശ്യയില്‍ മാത്രമാണ് താലിബാനെതിരെ പൊരുതുന്ന വടക്കന്‍ സംയുക്ത സേനയുള്ളത്. ബാക്കി ഭാഗങ്ങളെല്ലാം താലിബാന്റെ കാല്‍ക്കീഴില്‍. ഇനി താലിബാന്‍ രൂപീകരിക്കുന്ന സര്‍ക്കാരില്‍ ആരെല്ലാമായിരിക്കും തലപ്പത്തെത്തുക? ഇതറിയാന്‍ താലിബാന്റെ നേതാക്കളെ പരിചയപ്പെടണം.

ഹൈബത്തുള്ള അഖുണ്‍സാദ

ഹൈബത്തുള്ള അഖുണ്‍സാദയാണ് താലിബാന്റെ പ്രധാന കമാന്‍ഡര്‍. 1990കളില്‍ താലിബാന്‍ സ്ഥാപിതമാകുമ്പോള്‍ മുല്ല ഒമര്‍ ഇരുന്ന പദവിയാണിത്. മുല്ല ഒമറിന്റെയും മുല്ല മന്‍സൂറിന്റെയും പിന്‍ഗാമിയായ ഹൈബത്തുള്ള പഷ്തൂണ്‍ സമുദായാംഗമാണ്. ഇദ്ദേഹം അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ സ്വദേശിയാണ്.

മുല്ല ബറാദാര്‍

താലിബാന്റെ രാഷ്‌ട്രീയ സമിതിയുടെ നേതാവാണ് മുല്ല ബറാദര്‍. താലിബാനും യുഎസും തമ്മിലുള്ളസമാധാന ചര്‍ച്ചയെത്തുടര്‍ന്നാണ് ഏട്ട് വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം പാകിസ്ഥാന്‍ ജയിലില്‍ നിന്നും മുല്ല ബറാദാറിനെ ജയില്‍ വിമോചിതനാക്കിയത്. അദ്ദേഹം പിന്നീട് ഖത്തറിലെ ദോഹയിലിരുന്ന് താലിബാനും യുഎസും തമ്മിലുള്ള ചര്‍ച്ചകള്‍ നിയന്ത്രിച്ചു. ഇദ്ദേഹം തന്നെയാണ് ചൈനയിലും ചര്‍ച്ചകള്‍ക്കായി പോയത്.

പഷ്തൂണ്‍ വംശക്കാരനാണ്.

മുല്ല മുഹമ്മദ് യാക്കൂബ്

മുഹമ്മദ് യാക്കൂബ് പാരമ്പര്യം അവകാശപ്പെടുന്ന നേതാവാണ്. ശരിക്കുപറഞ്ഞാല്‍ താലിബാന്റെ സമുന്നത നേതാവായ മുല്ല ഒമറിന്റെ മകന്‍. 2016ല്‍ അദ്ദേഹം താലിബാനെ നയിച്ചു. പിന്നീട് അദ്ദേഹം നേതൃപദവിയിലേക്ക് ഹൈബത്തുള്ള അഖുന്‍സാദയെ അവരോധിച്ചു. താലിബാനെ നയിക്കാന്‍ മാത്രം തനിക്ക് പ്രായമായിട്ടില്ലെന്നാണ് യാക്കൂബിന്റെ വാദം. ഇപ്പോഴും മുപ്പതുകളുടെ തുടക്കത്തിലാണ് യാക്കൂബ്. താലിബാന്റെ സൈനിക കമാന്‍ഡറാണ്. താലിബാന്‍ സിദ്ധാന്തങ്ങളുടെയും മതകാര്യങ്ങളുടെയും ചുമതലയും ഇദ്ദേഹത്തിന് തന്നെ. കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ താലിബാന്‍ തീവ്രവാദികള്‍ക്കിടയില്‍ യാക്കൂബ് മതിപ്പ് നേടി. ഇതാണ് സൈനികമേധാവിയായി മാറാന്‍ വഴിയൊരുക്കിയത്. എങ്കിലും താലിബാന്റെ മൃദുസ്വരമാണ് യാക്കൂബ്.

സിറാജുദ്ദീന്‍ ഹഖാനി

ഹക്കാനി ശൃംഖയുടെ നേതാവ്. താലിബാന്റെ വാളാണ് ഹക്കാനി ശൃംഖല. ഒരു തീവ്രവാദ സംഘമാണിത്. പഷ്തൂണ്‍ സമുദായക്കാരനാണ്. പാകിസ്ഥാനിലാണ് ബാല്യം ചെലവഴിച്ചത്. താലിബാനെതിരെ ഉയരുന്ന എല്ലാ എതിര്‍പ്പുകളെയും അടിച്ചമര്‍ത്തുന്ന ചുമതലയാണ് ഇദ്ദേഹത്തിന്‍റേത്. കലാപത്തിന്റെ ചുമതലയാണ് ഹഖാനിക്ക്.

മുല്ല അബ്ദുള്‍ ഹക്കീം ഇഷാഖ്‌സായ്

തീവ്രനിലപാടുകാരനായ പുരോഹിതന്‍. പാകിസ്ഥാനിലെ ക്വെറ്റയിലെ ഇഷാഖബാദ് പ്രദേശത്ത് ഇസ്ലാമിക് മതപഠനകേന്ദ്രം നടത്തിയിരുന്നു. ഇതായിരുന്നു പണ്ടത്തെ താലിബാന്‍ ആസ്ഥാനം. യുഎസുമായി സമാധാന ചര്‍ച്ചകള്‍ നടത്തുന്ന 21 അംഗ സംഘത്തിന്റെ ഭാഗമായിരുന്നു. പഷ്തൂണ്‍ സമുദായക്കാരന്‍. അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ സ്വദേശി. താലിബാന്റെ പ്രവൃത്തികള്‍ക്കെല്ലാം മതപരമായ ന്യായം കണ്ടെത്തുന്ന പുരോഹിതന്‍. താലിബാനും അല്‍ക്വെയ്ദയും പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ് ഐയും തമ്മിലുള്ള ഇടക്കണ്ണിയാണ് ഇദ്ദേഹം. പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ക്വാ പ്രവിശ്യയിലെ ദാറുല്‍ ഉലൂം ഹക്കാനിയ ഇസ്ലാമിക് സെമിനാരിയിലെ അധ്യാപകനായിരുന്നു. ഈ സെമിനാരി താലിബാന്റെ ജിഹാദ് സര്‍വ്വകലാശാലയായി അറിയപ്പെടുന്നു. ഇവിടെ നിന്നാണ് താലിബാന്‍ പോരാളികള്‍ എത്തുന്നത്.

ഖാരി ദിന്‍ മുഹമ്മദും മൗലവി അബ്ദുള്‍ സലാം ഹനഫിയും

ഇവര്‍ രണ്ടു പേരുമാണ് പഷ്തൂണുകളല്ലാത്ത രണ്ട് താലിബാന്‍ നേതാക്കള്‍. ഇതില്‍ ഖാരി ദിന്‍ മുഹമ്മദ് താജിക് വംശജനും മൗലവി അബ്ദുള്‍ സലാം ഹനഫി ഉസ്‌ബെക്കുമാണ്. മുന്‍ താലിബാന്‍ ഭരണത്തില്‍ ഇരുവരും ഗവര്‍ണര്‍മാരായിരുന്നു. ദോഹയിലെ യുഎസ് ചര്‍ച്ചകളില്‍ താലിബാന്‍ പ്രതിനിധികളായിരുന്നു.

താലിബാന് പൊതുവേ അഞ്ച് തട്ടുകളാണ് ഉള്ളത്. സുപ്രീം നേതാവ്, ഇദ്ദേഹത്തിന്റെ ഉപനേതാക്കള്‍, നേതൃത്വ കൗണ്‍സില്‍, കമ്മീഷനുകള്‍, പിന്നിലെ ഭരണ വിഭാഗം. താഴെത്തട്ടിലാണ് നിഴല്‍ ഗവര്‍ണര്‍മാരും പ്രാദേശിക സൈനിക കമാന്‍ഡര്‍മാരും.

റഹ്ബാരി ഷൂറ

റഹ്ബാരി ഷൂറയാണ് താലിബാന്റെ നേതൃത്വ കൗണ്‍സില്‍. പാകിസ്ഥാനിലെ ബലൂചിസ്താനിലുള്ള ക്വെറ്റ നഗരത്തിലാണ് ഈ കൗണ്‍സില്‍ പ്രവര്‍ത്തിക്കുന്നത്. റഹ്ബാരി ഷൂറയുടെ നേതൃത്വം ഹൈബത്തുള്ള അഖുണ്‍സാദയുടെ കൈകളിലാണ്. അദ്ദേഹത്തെ സഹായിക്കാന്‍ മൂന്ന് പേര്‍ മുല്ല അബ്ദുള്‍ ഗനി ബറാദറും മുല്ല മുഹമ്മദ് യാക്കൂബും സിറാജുദ്ദീന്‍ ഹഖാനിയും.

Tags: മുഹമ്മദ് യാക്കൂബ്താലിബാന്‍ഹക്കാനിഅഫ്ഗാനിസ്ഥാന്‍താലിബാന്‍ ശാസനമുല്ല ബറദര്‍അഫ്ഗാനിസ്ഥാന്‍ പ്രതിസന്ധിപഞ്ച്ശീര്‍അഫ്ഗാന്‍ പ്രതിസന്ധിഹഖാനി ശൃംഖലപഞ്ച് ശീര്‍ താഴ് വരഹൈബത്തുള്ള അഖുണ്‍സാദ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പെണ്‍കുട്ടികള്‍ പത്താം വയസില്‍ പഠനം അവസാനിപ്പിക്കണം; അഫ്ഗാനിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച് താലിബാന്‍

India

ടൈ എന്നാല്‍ ക്രിസ്ത്യാനികളുടെ കുരിശ്; അത് നിരോധിക്കണം: താലിബാൻ

Kerala

ഷംസീറിന് താലിബാന്റെ സ്വരം: പ്രഫുല്‍ കൃഷ്ണ

India

ഐസിസ് ബന്ധമുള്ള വനിതാ ജിഹാദി സുമേര ലവ് ജിഹാദ് ട്രെയിനര്‍; ഗെയിമിംഗ് ആപ്പുകളിലൂടെ കുട്ടികളെ കുടുക്കി

Cricket

അഫ്ഗാനിസ്ഥാന് പരമ്പര; രണ്ടാം ഏകദിനത്തില്‍ ബംഗ്ലാദേശിനെ 142 റണ്‍സിന് തോല്‍പ്പിച്ചു

പുതിയ വാര്‍ത്തകള്‍

കമ്യൂണിസ്റ്റ് ഭീകരരെ പറഞ്ഞപ്പോൾ കോൺഗ്രസ് നേതാവിന് വേദനിച്ചു : ഞാൻ ഒരു മാനസിക നക്സൽ ആയതിൽ അഭിമാനിക്കുന്നുവെന്ന് ചിദംബരം

പ്രതിപക്ഷ നേതാവിന്റെ ജോലി ആളുകളെ ചിരിപ്പിക്കുക മാത്രമല്ല, രാജ്യത്തിന് ദിശാബോധം നൽകുകയും ചെയ്യണം : രാഹുലിനെ നിശിതമായി വിമർശിച്ച് അവധ് ഓജ

പാന്‍മസാല ബ്രാന്‍ഡ് പരസ്യം വിനയായി; ഷാരൂഖ്, അജയ് ദേവ്ഗണ്‍, ടൈഗര്‍ ഷ്രോഫ് എന്നിവര്‍ക്ക് എഫിഡിഎ നോട്ടീസ്‌

രാജ്യം കണ്ട അസാധാരണ രാഷ്‌ട്രതന്ത്രജ്ഞൻ : മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ എട്ടാം ചരമവാർഷികത്തിൽ ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി മോദി

ലതാജീയുടെ തെറ്റ് , ജോണ്‍സണ് ശരി; ജോണ്‍സണ്‍ മാഷ് ഓര്‍മയായിട്ട് ആഗസ്ത് 18ന് പതിനഞ്ച് വര്‍ഷം തികയുന്നു

വാരണാസി വിമാനത്താവളത്തിൽ ആയുധ പരിശോധനയ്‌ക്കിടെ എയർ ഇന്ത്യ യാത്രക്കാരന്റെ തോക്ക് പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക്

യാത്ര: ആത്മാവിനെ തൊട്ടൊരു യാത്ര

‘പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു’; സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്ഥാനിലേക്ക് പോകണം

ദി മലബാര്‍ ടെയില്‍സ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

തൃണമൂലിനുള്ളിലെ തെറ്റുകൾ അംഗീകരിക്കാൻ കഴിയില്ല , പ്രതിഷേധിക്കാനും തനിക്കായില്ല : മമതയെ വെട്ടിലാക്കി ആശിഷ് ബാനർജിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.