ന്യൂഡൽഹി: കർഷകരെ ചൂഷണം ചെയ്തിരുന്ന ഗ്രാമച്ചന്തകള്‍ക്കും ഇടനിലക്കാര്‍ക്കും തിരിച്ചടി നല്‍കി ഹിമാചലിൽ കര്‍ഷകരില്‍ നിന്നും നേരിട്ട് ആപ്പിള്‍ ശേഖരിച്ച് അദാനി അഗ്രി ഫ്രഷ്. മൂന്ന് ദിവസം കൊണ്ട് 2,500 ടൺ ആപ്പിള്‍ ശേഖരിച്ചതായി കമ്പനി അറിയിച്ചു. മുൻ വർഷങ്ങളിൽ 300 ടൺ മാത്രം സംഭരിച്ച അവസ്ഥയിൽ നിന്നാണ് ഈ മാറ്റം. കൂടുതൽ വിലയ്‌ക്ക് ആപ്പിൾ നല്‍കാന്‍ അദാനി അഗ്രി തയ്യാറായതോടെയാണ് കർഷകരും കൂടുതലായി ആപ്പിള്‍ അദാനി അഗ്രി ഫ്രഷിന് നല്‍കാന്‍ തയ്യാറായത്.
മണ്ഡികള്‍ക്ക് ബോക്‌സിലാണ് ആപ്പിള്‍ നല്‍കിയിരുന്നതെങ്കില്‍ അദാനി ഫ്രഷ് കിലോഗ്രാം തൂക്കത്തിനാണ് ആപ്പിള്‍ എടുക്കുന്നത്. ഇത് കര്‍ഷകര്‍ക്ക് ഏറെ ആഹ്ലാദമുണ്ടാക്കിയ കാര്യമാണ്. അവര്‍ക്ക് ഓരോ കിലോഗ്രാം തൂക്കത്തിനും കൃത്യമായ വില ലഭിക്കുകയാണ് ഇവിടെ. ഇതാണ് അദാനി ഫ്രഷ് ആപ്പിള്‍ കര്‍ഷകര്‍ക്കിടയില്‍ തരംഗമുണ്ടാക്കിയത്. സംഭരണ വിലയിലുണ്ടായ ഈ വർധനവിൽ കർഷകര്‍ ആഹ്ലാദത്തിലാണ്. ഇതോടെ കർഷകരെ വർഷങ്ങളായി ചൂഷണം ചെയ്യുന്ന മണ്ഡികളും കൂടുതൽ വില നൽകാന്‍ നിർബന്ധിതരായിരിക്കുകയാണ്. കഴിഞ്ഞ ആഴ്ചയാണ് ഹിമാചലിലെ ആപ്പിൾ വിളവെടുപ്പ് ആരംഭിച്ചത്. ഒക്ടോബർ അവസാനം വരെ സംഭരണം തുടരും. ആദ്യ ദിവസം തന്നെ 1000 ടണ്ണാണ് സംഭരിച്ചത്.
ആപ്പിളിന്റെ ഗുണനിലവാരമനുസരിച്ച് ഗ്രേഡ് കൂടിയ ആപ്പിളുകൾക്ക് കൂടുതൽ വിലയും നൽകുന്നുണ്ട്. വർഷങ്ങളായി ഹിമാചലിലെ ആപ്പിൾ കർഷകരെ ഇടനിലക്കാരും വ്യാപാരികളും കമ്മീഷൻ ഏജന്‍റുമാരും ചൂഷണം ചെയ്യുകയായിരുന്നു. ഉയർന്ന വിലയ്‌ക്ക് ആപ്പിൾ സംഭരിക്കുക മാത്രമല്ല മികച്ച കൃഷിക്കും അന്താരാഷ്‌ട്ര നിലവാരത്തിലുളള പായ്‌ക്കിങിനും ചരക്കുകൾ കൊണ്ടുപോകുന്നതിനും അദാനി അഗ്രി ഫ്രഷ് കർഷകർക്ക് സഹായം നൽകുന്നു.
കമ്പനി ഷിംല, കിന്നൗർ, കുളു എന്നീ താഴ്‌വരകളിൽ നിന്നുളള 700ഓളം ഗ്രാമങ്ങളിലെ 17,000ത്തിലധികം കർഷകരിൽ നിന്നാണ് ഇപ്പോള്‍ കമ്പനി ആപ്പിൾ സംഭരിക്കുന്നത്. മുമ്പ് ഇടനിലക്കാര്‍ക്ക് ആപ്പിള്‍ നല്‍കിയാലും പണത്തിനായി കാത്തിരിക്കേണ്ട അവസ്ഥയായിരുന്നു. എന്നാൽ അദാനി ഫ്രഷ് ഓൺലെനിലൂടെ കർഷകരുടെ അക്കൗണ്ടിലേക്ക് പണം നേരിട്ട് നിക്ഷേപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: