മലപ്പുറം: മരണത്തില്‍ ദുരൂഹതയെന്ന പരാതിയെത്തുടർന്ന് ചേളാരിയില്‍ ഖബറടക്കിയ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം. താഴെ ചേളാരി ചോലയ്‌ക്കല്‍ വീട്ടില്‍ തിരുത്തുമ്മല്‍ അബ്ദുള്‍ അസീസിന്റെ മൃതദേഹമാണ് പുറത്തെടുത്തത്.
ജൂലൈ 31 ന് സഹോദരന്‍ മുഹമ്മദിന്റെ വീട്ടിൽ വച്ചായിരുന്നു അബ്ദുള്‍ അസീസ് മരിച്ചത്. മരണവിവരം ഭാര്യയെയും മക്കളെയും അറിയിയ്‌ക്കാതെ സഹോദരന്റെ മഹല്ലിലെ ഖബര്‍സ്ഥാനില്‍ സംസ്‌കരിച്ചു. അസീസിന്റെ പേരിലുള്ള രണ്ടുകോടി രൂപയുടെ സ്വത്ത് സഹോദരന്റെ പേരിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.
മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണംവേണമെന്നുമാവശ്യപ്പെട്ട് ഭാര്യയും മക്കളും പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്. സബ്കലക്ടറുടെയും ആര്‍ഡിഓയുടെയും സാന്നിധ്യത്തിലാണ് ഖബര്‍ തുറന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ്‌മോര്‍ട്ടം.
മരണം കൊലപാതകമാണെന്നും സഹോദരനും മകനുമാണ് പ്രതികളെന്നും അസീസിന്റെ ഭാര്യയും മക്കളും ആരോപിച്ചിരുന്നു. തിരൂരങ്ങാടി പോലിസാണ് കേസ് അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: