Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

രാസലീല; ഭാഗവത കഥകള്‍ 59

കൃഷ്ണാവതാരമെടുത്ത് ഏഴു വര്‍ഷമായി വൃന്ദാവനം മഥുരയിലെത്തേണ്ട കാലമായെന്നു ഭഗവാനോര്‍ത്തു. അതിനു മുന്‍പ് തന്നെ ആശ്രയിച്ച് ഗോകുലത്തിലെത്തിയ നിഷ്‌കളങ്കരായ ഗോപികമാരെ തൃപ്തിപ്പെടുത്തണം. അവരുടെ കാത്തിരുപ്പ് അവസാനിപ്പിക്കണം. താന്‍ നേടിയ ആത്മാനന്ദ രസം അവരുമായി പങ്കുവയ്‌ക്കണം.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 30, 2021, 04:47 pm IST
inSamskriti

ബ്രഹ്മാവിനെയും ഇന്ദ്രനെയും വരുണനെയും ജയിച്ചു. കാമദേവനെയും ജയിക്കണം. അതിനൊരു പദ്ധതിയിട്ടു. രാസലീല. കാളിന്ദീതീരം മുഴുവന്‍ കൃഷ്ണഭക്തകളായ ഗോപികമാരെക്കൊണ്ടു നിറഞ്ഞു. പൂതനാമോക്ഷം മുതല്‍ ഗോവര്‍ദ്ധനോദ്ധാരണം വരെ ഭഗവദ് ലീലകള്‍ കണ്ടും കേട്ടും മതിവരാതെ അവര്‍ ദിനരാത്രങ്ങള്‍ കഴിച്ചു. ഭഗവാനല്ലാതെ മറ്റൊന്നും തങ്ങള്‍ക്കു മനശ്ശാന്തി നല്‍കുന്നില്ല എന്നവര്‍ തിരിച്ചറിഞ്ഞു. അവര്‍ കാളിന്ദീ പുളിനത്തില്‍ ഒത്തുകൂടി. ഭക്തവത്സലനായ ഭഗവാനും അവരോടൊത്തുകൂടി. ഭക്തന്മാരുടെ അഭീഷ്ടം നിര്‍വഹിക്കുക എന്നത് ഭഗവാനു സന്തോഷമുള്ള കാര്യമാണ്.

കൃഷ്ണാവതാരമെടുത്ത് ഏഴു വര്‍ഷമായി വൃന്ദാവനം മഥുരയിലെത്തേണ്ട കാലമായെന്നു ഭഗവാനോര്‍ത്തു. അതിനു മുന്‍പ് തന്നെ ആശ്രയിച്ച് ഗോകുലത്തിലെത്തിയ നിഷ്‌കളങ്കരായ ഗോപികമാരെ തൃപ്തിപ്പെടുത്തണം. അവരുടെ കാത്തിരുപ്പ് അവസാനിപ്പിക്കണം. താന്‍ നേടിയ ആത്മാനന്ദ രസം അവരുമായി പങ്കുവയ്‌ക്കണം.

ഭഗവാന്‍ യോഗബലം കൊണ്ട് ഗോപികമാരുടെ കാമദേവനായി. അവര്‍ക്കു മുന്നിലെത്തി. അവരാഗ്രഹിച്ച വേഷം കെട്ടി. ഓരോ ഗോപികയ്‌ക്കും തോന്നി ഭഗവാന്‍ തന്നോടൊപ്പമാണെന്ന്. രാമരാവണ യുദ്ധത്തില്‍ രാക്ഷസന്മാര്‍ക്കും ഇതേ അനുഭവമുണ്ടായത്രേ. ഓരോ രാക്ഷസനും തോന്നി രാമന്‍ തന്നോടാണ് എതിര്‍ക്കുന്നതെന്ന്. എത്ര രാക്ഷസന്മാരുണ്ടോ അത്രയും രാമന്മാര്‍. ഇവിടെ എത്ര ഗോപികമാരുണ്ടോ അത്രയും ഭഗവാനും.

അഹങ്കാരത്തിന്റെ കണികപോലും ഭഗവാന് സഹിക്കാനാവില്ല. പ്രത്യേകിച്ച് ഭക്തന്മാരുടെ അഹംഭാവം. അഹംഭാവികളെന്നും ജനിച്ചു മരിച്ചു സംസാരത്തില്‍ കഴിയണം. അവര്‍ക്കൊരിക്കലും മോക്ഷത്തിന് അര്‍ഹതയും ഇല്ല. ഗോപികമാരില്‍ ചിലര്‍ക്ക് അഹംഭാവവും ശരീരബോധവും നശിച്ചിട്ടില്ലായിരുന്നു. അവരുടെ അഹംഭാവം അകറ്റാന്‍ ഭഗവാന്‍ അല്‍പ്പനേരം അവരുടെ ദൃഷ്ടിയില്‍ നിന്നു മറഞ്ഞുനിന്നു.

ഭഗവാന്‍ അദൃശ്യനായപ്പോള്‍ ഗോപികമാര്‍ ദുഃഖിതരായി. ഒരു നേരവും ഭഗവാന്റെ അസാന്നിധ്യം സഹിക്കാനാവില്ലെന്ന് അവര്‍ തിരിച്ചറിഞ്ഞിരുന്നു. തങ്ങളുടെ ആനന്ദത്തിനാധാരം തങ്ങളല്ലെന്നും ഭഗവാനാണെന്നും അറിഞ്ഞ അവര്‍ ഭഗവാന്റെ രൂപഭാവങ്ങള്‍ അനുകരിച്ചു നാടകമാടി. അവരുടെ ശരീരബോധം പൂര്‍ണമായും നഷ്ടമാക്കിയശേഷം ഭഗവാന്‍ വീണ്ടും അവര്‍ക്കു മുന്‍പില്‍ പ്രത്യക്ഷനായി.  

ഗോപികമാര്‍ അനുഭവിച്ച ആനന്ദലഹരി പറഞ്ഞറിയിക്കാനാവില്ല. ഏവരും രാസലഹരിയിലാണ്ടു. അകത്തും പുറത്തും സര്‍വ്വത്ര ഭഗവാന്‍ മാത്രം. ഭഗവാനും ഭക്തനും രണ്ടല്ല ഒന്നാണ് എന്ന് അനുഭവിച്ചറിഞ്ഞു. കൃഷ്ണനേത് ഗോപി ഏത് എന്ന് തിരിച്ചറിയാതെ അവര്‍ പരസ്പരം അനുനിമിഷം മാറിക്കൊണ്ടിരുന്നു. ഈ ദിവ്യ ലീല കാണാന്‍ ദേവലോകരും ആകാശത്തു അണിചേര്‍ന്നു. പ്രപഞ്ചം മൊത്തം നൃത്തലഹരിയിലായി. സ്ഥലകാലങ്ങള്‍ അവര്‍ക്കു മുന്നില്‍ അപ്രത്യക്ഷമായി. അഥവാ അവര്‍ക്കധീനമായി. ജന്മസാഫല്യം സായൂജ്യമടഞ്ഞു.

മുകുന്ദന്‍ മുസലിയാത്ത്

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

പുതിയ വാര്‍ത്തകള്‍

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.