Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാക്കനാട് ലഹരിക്കടത്ത് കേസ്; സംഘത്തിന് ബെംഗളൂരു ബന്ധം

സ്വര്‍ണക്കടത്ത് പോലെ വലിയ രാഷ്‌ട്രീയ കോലാഹലമുണ്ടാക്കാന്‍ സാധ്യതയുള്ള കേസായതിനാലാണ് ഒറ്റരാത്രികൊണ്ട് സംഭവം ഒതുക്കാന്‍ എക്‌സൈസ് കളിച്ചതെന്നാണ് വിവരം. ചെറിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ പോലും എക്‌സൈസ് വിവരം എന്‍സിബി, എന്‍ഐഎ അടക്കമുള്ള കേന്ദ്ര ഏജന്‍സികളെ അറിയിക്കാറുണ്ട്. എന്നാല്‍ ഈ സംഭവത്തില്‍ അത് ഉണ്ടാകാത്തതും സംശയങ്ങള്‍ ഇരട്ടിയാക്കുന്നു. കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗമാണ് ലഹരിക്കടത്ത് സംഘത്തിന്റെ നീക്കങ്ങള്‍ കണ്ടെത്തിയത്.

സാനു കെ സജീവ്‌ by സാനു കെ സജീവ്‌
Aug 29, 2021, 07:16 pm IST
in Kerala

കൊച്ചി: കാക്കനാട് ലഹരിക്കടത്ത് കേസ് എക്‌സൈസ് അട്ടിമറിച്ചത് വിവാദമാകുന്നതിനിടെ സംഭവത്തില്‍ ബെംഗളൂരു ബന്ധമടക്കം പുറത്തുവരുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ മയക്കുമരുന്ന് എത്തിക്കുന്ന വമ്പന്‍ റാക്കറ്റുകളുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നാണ് വിവരം.  

സ്വര്‍ണക്കടത്ത് പോലെ വലിയ രാഷ്‌ട്രീയ കോലാഹലമുണ്ടാക്കാന്‍ സാധ്യതയുള്ള കേസായതിനാലാണ് ഒറ്റരാത്രികൊണ്ട് സംഭവം ഒതുക്കാന്‍ എക്‌സൈസ് കളിച്ചതെന്നാണ് വിവരം. ചെറിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ പോലും എക്‌സൈസ് വിവരം എന്‍സിബി, എന്‍ഐഎ അടക്കമുള്ള കേന്ദ്ര ഏജന്‍സികളെ അറിയിക്കാറുണ്ട്. എന്നാല്‍ ഈ സംഭവത്തില്‍ അത് ഉണ്ടാകാത്തതും സംശയങ്ങള്‍ ഇരട്ടിയാക്കുന്നു. കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗമാണ് ലഹരിക്കടത്ത് സംഘത്തിന്റെ നീക്കങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം സംസ്ഥാന എക്‌സൈസിന്റെ സഹകരണത്തോടെയാണ് കാക്കനാട് വാഴക്കാലയിലെ ഫഌറ്റില്‍ പരിശോധന നടത്തുകയും ലഹരി മരുന്ന് പിടികൂടുകയും ചെയ്തത്. കേസിന്റെ തുടര്‍ നടപടികള്‍ എക്‌സൈസിന്റെ കൈയിലെത്തിയതോടെ എല്ലാം അട്ടിമറിക്കപ്പെടുകയായിരുന്നു. ഉന്നത രാഷ്‌ട്രീയ ബന്ധങ്ങള്‍ സംശയിക്കുന്ന കേസായതിനാല്‍ തന്നെ എങ്ങനെയും ഒതുക്കുകയായിരുന്നു എക്‌സൈസിന്റെ ലക്ഷ്യം.  

കന്നഡ സിനിമാരംഗത്തെ പിടിച്ചുലച്ച ബെംഗളൂരു ലഹരിമരുന്ന് കേസിലെ കണ്ണികള്‍ക്ക് കാക്കനാട് നിന്ന് പിടിയിലായവരുമായി ബന്ധമുണ്ടെന്നാണ് ലഭിക്കുന്ന സൂചന. ബെംഗളൂരു മയക്കുമരുന്ന് കേസില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്ത മുഖ്യപ്രതി എറണാകുളം വെണ്ണല സ്വദേശി മുഹമ്മദ് അനൂപിന് ദക്ഷിണേന്ത്യയിലെ മയക്കുമരുന്ന് വ്യാപാരത്തിന് വിപുലമായ ശൃംഖലയുണ്ടെന്ന് എന്‍സിബി കണ്ടെത്തിയിരുന്നു. ബെംഗളൂരു കേന്ദ്രീകരിച്ച് നടന്ന പല മയക്കുമരുന്ന് വ്യാപാരത്തിന്റെ വേരുകളും വന്നുചേരുന്നത് കൊച്ചിയിലാണ്. അനൂപിന് പുറമെ തിരുവില്വാമല സ്വദേശി റിജീഷ് രവീന്ദ്രന്‍, കണ്ണൂര്‍ സ്വദേശി ജിംറീന്‍ അഷി എന്നിവര്‍ കേരളത്തില്‍ നടത്തിയ ഇടപാടുകളുടെ അന്വേഷണം നടക്കുമ്പോഴാണ് കൊച്ചി നിശാപാര്‍ട്ടിയുടെ മറവിലെ മയക്കുമരുന്ന് വ്യാപാരം കസ്റ്റംസ് കണ്ടെത്തിയത്. ഈ സംഘത്തെ ചോദ്യം ചെയ്തതില്‍ നിന്നാണ് കാക്കനാട് സംഘത്തിന്റെ വിവരങ്ങള്‍ ലഭിച്ചതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മാസങ്ങളായി ഇവര്‍ കസ്റ്റംസിന്റെ നിരീക്ഷണത്തിലായിരുന്നു.  

ബെംഗളൂരുവില്‍ മയക്കുമരുന്ന് വ്യാപാരം നടത്തുന്നവരുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരെയാണ് കാക്കനാട് നിന്ന് പിടികൂടിയത്. കാക്കനാട് ലഹരിക്കടത്ത് നിലിവില്‍ അന്വേഷിക്കുന്ന എക്‌സൈസ് ക്രൈംബ്രാഞ്ച് വിഭാഗവും മയക്കുമരുന്ന് സംഘങ്ങളുടെ ഉന്നത ബന്ധങ്ങളിലേക്ക് പോകുന്നില്ല. സംഭവത്തില്‍ കുറ്റക്കാരായ എക്‌സൈസ് ഉദ്യോഗസ്ഥരെ വെള്ളപൂശാനാണ് ക്രൈംബ്രാഞ്ച് സംഘവും ശ്രമിച്ചിരിക്കുന്നത്.

Tags: കേസ്drug
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം വൻ ലഹരിവേട്ട: ഒരുകോടിയുടെ MDMA പിടികൂടി, ദമ്പതികളായ അസീസും ഭാര്യ കമറുന്നീസയും മകന്റെ സുഹൃത്തും അറസ്റ്റിൽ

Thiruvananthapuram

പുകയില ഉത്പന്നം പിടിക്കും, പിഴയിടും; രാസലഹരിയോട് കണ്ണടച്ച് എക്‌സൈസ്, അമരവിളയിൽ പരിശോധന പേരിനു മാത്രം

Kerala

തിരുവനന്തപുരത്ത് വൻ ലഹരിവേട്ട; ഡോക്ടർമാർ ഉൾപ്പെടെ ഏഴ് പേർ പിടിയിൽ, ലഹരി വിറ്റിരുന്നത് പ്രൊഫഷണൽ വിദ്യാർഥികൾക്കും ഡോക്ടർമാർക്കും

Kerala

വിദ്യാര്‍ത്ഥിനിയെ ലഹരി വില്പനയ്‌ക്ക് മറയാക്കി, ലൈംഗികമായും ഉപദ്രവിച്ചു, ആര്‍പ്പൂക്കര സ്വദേശി റിമാന്‍ഡില്‍

Kerala

ജിമ്മിൽ എത്തുന്ന യുവതീ യുവാക്കളെ അവരറിയാതെ എംഡിഎംഎയ്‌ക്ക് അടിമകളാക്കി, ഫിറ്റ്നസിന് ആവശ്യമാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച ഉടമ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

പ്രായപൂർത്തിയാകാത്ത കുട്ടികളെ ട്രെയിൻ മാർഗം കടത്താൻ ശ്രമം ; 163 ആൺകുട്ടികളെ റെയിൽവേ പോലീസ് രക്ഷപ്പെടുത്തി

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.