ദുബായിയിലെ പ്രവാസികളുടെ ജീവിതത്തിലെ വേറിട്ട കഥയുമായി എത്തുന്ന ‘മെയ്ഡ് ഇന്‍ ക്യാരവാന്‍’ എന്ന സിനിമയുടെ ഷൂട്ടിങ് തൊടുപുഴയില്‍ പൂര്‍ത്തിയായി. ഈ കോവിഡ് കാലത്ത് അബുദാബിയില്‍ തുടങ്ങി, ദുബായിയില്‍ ഷെഡ്യൂള്‍ ബ്രേക്ക് ചെയ്ത ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം നവാഗതനായ ജോമി കുര്യാക്കോസാണ്. സിനിമ കഫേ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മഞ്ജു ബാദുഷയാണ് ചിത്രം നിര്‍മ്മിക്കുന്നത്. എന്‍.എം ബാദുഷയാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.
പുതുമുഖം പ്രിജില്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തില്‍ ആനന്ദം ഫെയിം അന്നു ആന്റണിയാണ് നായിക. ഇന്ദ്രന്‍സ്, ആന്സന് പോള്‍, മിഥുന് രമേഷ്, അന്താരാഷ്ട്ര താരങ്ങളും മോഡലുകളുമായ ഹാഷെം കടൂറ, അനിക ബോയ്ലെ, നസ്സഹ, എല്‍വി സെന്റിനോ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് വിനു തോമസ് സംഗീതം നല്കുന്നു.
ക്യാമറ: ഷിജു.എം.ഭാസ്കര്‍, എഡിറ്റിങ്: വിഷ്ണു വേണുഗോപാല്‍, പ്രൊജക്ട് ഡിസൈനര്‍: പ്രിജിന് ജയപ്രകാശ്, ആര്‍ട്ട്: രാഹുല്‍ രഘുനാഥ്, മേക്കപ്പ്: നയന രാജ്, കോസ്റ്റ്യൂം: സംഗീത ആര് പണിക്കര്‍, സൗണ്ട് ഡിസൈനര്‍: രജീഷ് കെ.ആര് (സപ്ത), സ്റ്റില്‍സ്: ശ്യാം മാത്യു, പി.ആര്.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
ഇതിനോടകം ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ മലയാളത്തിലെ പ്രമുഖ താരങ്ങള്‍ ചേര്‍ന്ന് പുറത്തിറക്കിയിരുന്നു. തീയേറ്റര്‍ തുറക്കുന്നതിന് അടിസ്ഥാനത്തില്‍ ചിത്രം തീയേറ്റര്‍ റിലീസിനെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ദുബായിയില്‍ ഷെഡ്യൂള്‍ ബ്രേക്ക് ചെയ്ത ചിത്രത്തിന്റെ ചിത്രീകരണം മാസങ്ങള്‍ക്ക് ശേഷമാണ് കേരളത്തില്‍ പുനരാരംഭിച്ചത്. ചൊവ്വാഴ്ച്ച തൊടുപുഴയില്‍ ചിത്രീകരണം പൂര്‍ത്തിയായ വിവരം നിര്‍മാതാവായ ബാദുഷ ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: