തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കൈവിട്ട അവസ്ഥയിലായിരിക്കെ വീണ്ടും ഒരു ലോക്ക്ഡൗണ്‍ എത്തുമോ എന്ന ആശങ്കയിലാണ് മലയാളികള്‍. സ്ഥിതി കൈവിട്ടു പോയാല്‍ സംസ്ഥാനത്ത് ആരോഗ്യസംവിധാനങ്ങള്‍ കൃത്യമായി ഒരുക്കാന്‍ ഏഴു മുതല്‍ 14 ദിവസം വരെ ആവശ്യമെങ്കില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താമെന്ന നിര്‍ദേശവും വിദഗ്ധ സമിതി മുന്നോട്ടു വച്ചിട്ടുണ്ട്. ഇന്നു ചേരുന്ന അവലോകനം യോഗം ഇതും ചര്‍ച്ച ചെയ്യും.
പ്രാദേശിക നിയന്ത്രണങ്ങള്‍ ഫലം കാണാത്തതിനാല്‍ ജില്ല തലത്തില്‍ കൂടുതല്‍ അധികാരങ്ങള്‍ കളക്റ്റര്‍ക്ക് നല്‍കണമെന്ന നിര്‍ദേശവും മുന്നോട്ടു വച്ചിട്ടുണ്ട്. വരുന്ന രണ്ടാഴ്ച കേരളത്തിന് അതി നിര്ണായകമായതിനാല് സമിതി മുന്നോട്ടു വയ്ക്കുന്നതിനേക്കാള്‍ കടുത്ത നടപടികളിലേക്ക് സര്‍ക്കാര്‍ കടന്നേക്കും. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാത്രി കൂടുതല്‍ സമയം വരെ തുറന്നു നല്‍കണമെന്ന് നിര്‍ദേശവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. ലോക്ക്ഡൗണ്‍ എന്നത് ഒരാഴ്ച കൂടി സ്ഥിതി വിലയിരുത്തിയ ശേഷമേ സര്‍ക്കാര്‍ പരിഗണിക്കൂ എന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: