വാഷിംഗ്ടണ്‍: കാബൂള്‍ വിമാനത്താവളത്തില്‍ ഐഎസ് നടത്തിയ ഭീകരാക്രമണത്തില്‍ 13 യുഎസ് സൈനികര്‍ ഉള്‍പ്പെടെ 110 പേര് കൊല്ലപ്പെട്ട സംഭവത്തില്‍ വെള്ളിയാഴ്ച ഒരു നിമിഷം മറുപടി പറയാനാകാതെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ തല കുനിഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ യുഎസ് പ്രസിഡന്റ് ലോകത്തിന് മുന്നില്‍ ചെറുതായ നിമിഷം. ബൈഡന്റെ തൊണ്ടയിടറി. കണ്ണുകളടച്ചു. തന്റെ പ്രസിഡന്റ് പദവിയ്ക്ക് ലഭിച്ച ദാരുണമായ തിരിച്ചടിയാണ് അദ്ദേഹത്തിന്റെ ശരീരഭാഷയില്‍ പ്രതിഫലിച്ചത്.
വാര്‍ത്താസമ്മേളനത്തില്‍ 13 യുഎസ് സൈനികരുടെ മരണത്തില്‍ പകരം ചോദിക്കുമെന്ന ബൈഡന്റെ പ്രഖ്യാപനത്തിനിടയിലാണ് ഒരു നിമിഷം ബൈഡന് തല കുനിച്ചത്. ബൈഡന്റെ ഈ ചിത്രം ഇപ്പോള്‍ ട്വിറ്റിറില്‍ നിരവധി പേരാണ് പങ്കുവെയ്ക്കുന്നത്. ഇത് ബൈഡന്റെ ദൗര്‍ബല്യത്തെയാണ് ചൂണ്ടിക്കാണിക്കുന്നതെന്ന് മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകന് ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍ ട്വീറ്റ് ചെയ്തു.
ബൈഡന് അനുകൂലമായും ഈ ചിത്രത്തെ വ്യാഖ്യാനിച്ചവരുണ്ട്. തല കുനിക്കുക വഴി മരിച്ചവരുടെ ദുഖത്തില്‍ മൗനത്തോടെ ബൈഡന് പങ്കുചേരുകയായിരുന്നെന്നായിരുന്നു ഇവരുടെ വ്യാഖ്യാനം. ഇത് ബൈഡന്റെ ദൗര്‍ബല്യമല്ല, കരുത്താണെന്നായിരുന്നു ഒരാള്‍ ട്വീറ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: