കല്ലമ്പലം: രണ്ടുവര്‍ഷം മുമ്പ് നാടുവിട്ട് ഒളിവില്‍പോയ കാമുകീകാമുകന്മാര് പിടിയില്‍. മടവൂര്‍ മന്‍സൂര്‍ മന്‍സിലില്‍ ഷംന (28), കാമുകനായ അടയമണ്‍ തൊളിക്കുഴി കൊച്ചുവിളവീട്ടില്‍ നിസാം (38) എന്നിവരെയാണ് പള്ളിക്കല്‍ പോലീസ് അറസ്റ്റുചെയ്തത്.ഷംനയെ കാണാനില്ലെന്ന് 2019 മെയ് 12ന് പള്ളിക്കല്‍ സ്റ്റേഷനില്‍ പരാതി കിട്ടുന്നു. അന്വേഷണത്തില്‍ നിസാമുമായി ഒളിച്ചോടിയതാണെന്ന് കണ്ടെത്തി. ആറുവയസുള്ള മകളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ചാണ് ഷംന കാമുകനൊപ്പം ഒളിച്ചോടിയത്. ഷംനയുടെ ഭര്‍ത്താവിന്റെ കൂടെ ഗള്‍ഫില്‍ ജോലിചെയ്തിരുന്ന ആളാണ് നിസാം. നിസാം ഷംനയെ പരിചയപ്പെടുകയും ഫോണിലൂടെ അടുപ്പത്തിലാകുകയുമായിരുന്നു.
ഗള്‍ഫില്‍നിന്ന് നാട്ടിലെത്തിയ നിസാം 2019 മെയ് 12ന് ഷംനയെയും കൊണ്ട് ഒളിച്ചോടുകയായിരുന്നു. തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ വാടകയ്ക്ക് വീടെടുത്ത് ഒളിവില്‍ താമസിച്ചു. വീട്ടുകാരുമായോ ബന്ധുക്കളുമായോ യാതൊരുവിധ ബന്ധവും ഇല്ലാതിരുന്നതിനാല്‍ ഇവരെ കണ്ടെത്തുക ദുഷ്കരമായിരുന്നു.
കോയമ്പത്തൂരിലെ താമസം മതിയാക്കി പാലക്കാട് ഒറ്റപ്പാലത്ത് പാലപ്പുറം എന്ന സ്ഥലത്ത് വാടകക്വാര്‍ട്ടേഴ്സില്‍ അടുത്തകാലത്ത് താമസിമാക്കി. ഇവര്‍ മുറിയില്‍നിന്നും അധികം പുറത്തിറിങ്ങാറില്ലായിരുന്നു. തൊട്ടടുത്ത് താമസിച്ചിരുന്നവരുമായി പോലും യാതൊരു ബന്ധവും ഇവര്‍ പുലര്‍ത്തിയല്ല.
കാണാതിരുന്ന വ്യക്തിയെ കണ്ടെത്തുക എന്ന പോലീസിന്റെ നിരന്തര പരിശ്രമമാണ് ഇപ്പോള്‍ ഫലപ്രാപ്തിയിലെത്തിയത്. ഇവര്‍ പാലപ്പുറത്ത് ഉണ്ടെന്ന് മനസിലാക്കിയ പള്ളിക്കല്‍ പോലീസ് ഒറ്റപ്പാലം പോലീസിന്റെ സഹായത്തോടെ ഇരുവരെയും കസ്റ്റഡിയില്‍ എടുക്കുകയായുരുന്നു. നിസാമിനെയും ഷംനയെയും ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കി. എസ്എച്ച് ഒ പി. ശ്രീജിത്ത്, എസ്ഐ എം. സഹീല്‍, എഎസ്ഐ അനില്‍കുമാര്‍, സിപിഒമാരായ അനുമോഹന്‍, സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: