ന്യൂദൽഹി: സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കുന്നതിന് കൊളീജിയം സമര്‍പ്പിച്ച് ഒമ്പത് പേരുടെ പട്ടിക കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. പേരുകള്‍ ഇപ്പോള്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചിരിക്കുകയാണ്. പട്ടികയിലെ പേരുകളും സീനിയോറിറ്റിയും പരിഗണിക്കുമ്പോള്‍ 2027 ല്‍ ജസ്റ്റീസ് ബി.വി. നാഗരത്ന സുപ്രീം കോടതി ചീഫ് ജസ്റ്റീസാകാനാണ് സാധ്യത. രാജ്യത്തെ ആദ്യ വനിത ചീഫ് ജസ്റ്റീസാകും ബി.വി. നാഗരത്ന.
കേന്ദ്രം അംഗീകരിച്ച പട്ടികയില്‍ എട്ടു പേര് നിലവില്‍ ജഡ്ജിമാരും ഒരാള്‍ അഭിഭാഷനുമാണ്. മൂന്നു പേര് വനിതകളാണ്. ആദ്യമായാണ് കൊളീജിയം ഇത്രയധികം പേരെ ഒന്നിച്ച് നാമനിര്‍ദ്ദേശം ചെയ്യുന്നത്. കേരള ഹൈക്കോടതിയിലെ രണ്ടാമത്തെ മുതിര്‍ന്ന ജഡ്ജി സി.ടി. രവികുമാര്‍, കര്‍ണ്ണാടക ഹൈക്കോടതി ചീഫ് ജസ്റ്റീസ് അശോഖ് ഓഖ, ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റീസ് വിക്രം നാഥ്, സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റീസ് ജെ.കെ.മഹേശ്വരി, കര്‍ണ്ണാക ഹൈക്കോടതി ജസ്റ്റീസ് ബി.വി. നാഗരത്ന, തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റീസ് ഹിമ കോലി, ഗുജറാത്ത് ഹൈക്കോടതി ജസ്റ്റീസ് ബാല ത്രിവേദി എന്നിവരും സുപ്രീം കോടതിയിലെ അഭിഭാഷകനും അഡീഷണല്‍ സോളിസിറ്റര്‍ ജനറലുമായ പി.വി നരസിംഹയുമാണ് പട്ടികയിലുള്ളത്.
സീനിയോരിറ്റി അനുസരിച്ച് സുപ്രീം കോടതി ജഡ്ജിയാകേണ്ട തൃപുര ഹൈക്കോടതി ചീഫ് ജസ്റ്റീസ് അഖില്‍ ഖുറേഷിയെ ഇത്തവണയും പരിഗണിച്ചിട്ടില്ല. കഴിഞ്ഞ തവണ ഇദ്ദേഹത്തെ പരിഗണിക്കാത്തതില്‍ കൊളീജിയം അംഗമായിരുന്ന ജസ്റ്റിസ് റോഹിഗ്യന്‍ നരിമാന് പ്രതിഷേധിച്ചിരുന്നു. റോഹിഗ്യന്‍ നരിമാന് വിരമിച്ച ഉടനെയാണ് ഇദ്ദേഹത്തെ വീണ്ടും ഒഴിവാക്കി ഒമ്പത് പേരുടെ പട്ടിക കൊളീജിയം കേന്ദ്രത്തിന് സമര്‍പ്പിക്കുകയും കേന്ദ്രം അംഗീകരിക്കുകയും ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: