ന്യൂദല്‍ഹി: തീക്കാറ്റായി വീണ്ടും കേന്ദ്രമന്ത്രി നാരായണ്‍ റാവു മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കെതിരെ ആഞ്ഞടിച്ചു. തന്റെ വിവാദമായ പ്രസ്തവാന രാജ്യത്തോടുള്ള അഭിമാനംകൊണ്ട് നടത്തിയതാണെന്ന് നാരായണ്‍ റാണെ പറഞ്ഞു. സ്വന്തം രാജ്യത്തോട് അഭിമാനമില്ലാത്തവര്‍ ദേശീയ ഉത്സവങ്ങള്‍ ഓര്മ്മിക്കില്ലെന്നും നാരായണ്‍ റാണെ പറഞ്ഞു.
സ്വാതന്ത്ര്യദിനപ്രസംഗത്തിന്റെ പേരില്‍ ഉദ്ധവ് താക്കറെയെ താന്‍ തല്ലുമായിരുന്നുവെന്ന നാരായണറാണെയുടെ വിവാദ പ്രസ്താവനയെ തുടര്‍ന്ന് അദ്ദേഹത്തെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് വിട്ടയച്ചു. ‘രാജ്യത്തെക്കുറിച്ച് അറിവില്ലാത്തതുകൊണ്ടാണ് ഞങ്ങള്‍ സംസാരിച്ചത്. താങ്കള്‍ക്ക് എന്തും എനിക്കെതിരെ ചെയ്യാന്‍ സാധിക്കില്ല. എനിക്ക് താങ്കളെ ഭയമില്ല,’ ജാമ്യമനുവദിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു നാരായണ്‍ റാണെ.
ആഗസ്ത് 15ന് ബിജെപിയുടെ ജന്‍ ആശിര്‍വാദ് യാത്രയ്ക്കിടെ മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ നടത്തിയ പ്രസംഗത്തില്‍ ഉദ്ധവ് താക്കറെ സ്വാതന്ത്ര്യത്തിന്റെ വര്‍ഷം മറന്നുവെന്നും തന്റെ പ്രസംഗത്തിനിടയില്‍ വര്‍ഷം ഓര്‍ത്തെടുക്കാന്‍ അദ്ദേഹത്തിന് അനുയായികളുമായി ചര്‍ച്ച ചെയ്യേണ്ടി വന്നുവെന്നുമാണ് റാണെ തന്റെ പ്രസംഗത്തില്‍ ആഞ്ഞടിച്ചത്
എന്തായാലും മൗനിയായി ഇരിക്കില്ലെന്നും തന്നെ അറസ്റ്റ് ചെയ്ത മഹാരാഷ്ട്ര സര്‍ക്കാരിന്റെ നടപടിക്കെതിരെ നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയില്‍ ശിവസേനയുടെ തീപ്പൊരി നേതാവായിരുന്ന നാരായണ്‍ റാണെ പിന്നീട് ബിജെപിയിലെത്തി. ഈയിടെ നടന്ന കേന്ദ്രമന്ത്രിസഭാ വികസനത്തില്‍ അദ്ദേഹത്തെ ബിജെപി കേന്ദ്രമന്ത്രിസ്ഥാനം നല്‍കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: