ന്യൂദല്‍ഹി: ദേശീയ അധ്യാപക ദിനമായ ആഗസ്ത് അഞ്ചിനകം രാജ്യത്തെ സ്കൂള്‍ അധ്യാപകര്‍ക്കുള്ള വാക്സിനേഷന് പൂര്‍ത്തിയാക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം. ഇതിനായി കേന്ദ്രം അധികമായി 2 കോടി ഡോസ് വാക്സിന് അധികമായി നല്‍കുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു.
മിക്ക സംസ്ഥാനങ്ങളും സ്കൂളുകള്‍ തുറക്കാന്‍ തീരുമാനമടെുത്തതിന് പിന്നാലെയാണ് കേന്ദ്ര നിര്‍ദേശം. നിലവില്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്കുന്ന വാക്സിനെ പുറമെയാണ് 2 കോടി ഡോസ് അധികമായി നല്‍കുന്നത്. അതിനാല്‍ അധ്യാപകര്‍ക്ക് വാക്സിനേഷനില്‍ മുന്‍ഗണന നല്‍കണമെന്നും മന്‍സുഖ് മാണ്ഡവ്യ നിര്‍ദേശിച്ചു.
രാജ്യവ്യാപകമായി 59.55 കോടി ഡോസ് വാക്സിനാണ് ഇതുവരെ നല്‍കിയത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 37,593 പേര്‍ക്കാണ്. ആകെ രോഗമുക്തി നിരക്ക്് 97.67 ശതമാനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: