ന്യൂദല്‍ഹി: പ്രശസ്ത എഴുത്തുകാരന് പ്രൊഫ. ഓംചേരി എന്‍.എന്‍. പിള്ളയ്ക്ക് 2020ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരം. ഓര്‍മക്കുറിപ്പുകളായ ആകസ്മികം എന്ന കൃതിക്കാണ് മലയാള വിഭാഗത്തിലെ പുരസ്ക്കാരം ലഭിച്ചത്. ഒരു ലക്ഷം രൂപയും മംഗളപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം.
കേരള സാഹിത്യ അക്കാദമി പുരസ്ക്കാരവും സമഗ്ര സംഭാവനയ്ക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും അടക്കം നിരവധി പുരസ്ക്കാരങ്ങള്‍ ലഭിച്ച ഓംചേരി മലയാള നാടക പ്രസ്ഥാനത്തിന് വലിയ സംഭാവനകള്‍ നല്കിയ എഴുത്തുകാരനാണ്. ഗദ്യസാഹിത്യം, നാടകം, കവിത അടക്കം പത്തിലേറെ കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രളയം, കള്ളന് കയറിയ വീട്, ദൈവം വീണ്ടും തെറ്റിദ്ധരിക്കപ്പെടുന്നു, തേവരുടെ ആന എന്നിവ പ്രധാന കൃതികളാണ്.
സംസ്ഥാന ചീഫ് സെക്രട്ടറിയും കവിയുമായ ഡോ.വി.പി. ജോയിയാണ് ആകസ്മികം എഴുതാന്‍ പ്രേരിപ്പിച്ചതെന്ന് ഓംചേരി പ്രതികരിച്ചു. പ്രതീക്ഷിക്കാതെ ലഭിക്കുന്ന വലിയ പുരസ്ക്കാരം ഏറെ സന്തോഷം നല്കുന്നു. സര്‍ഗശേഷി നഷ്ടപ്പെട്ടിട്ടില്ലെന്ന ഓര്‍മപ്പെടുത്തലാണ് കേന്ദ്ര സാഹിത്യ അക്കാദമി പു
രസ്ക്കാരമെന്നും തൊണ്ണൂറുകളുടെ മധ്യത്തിലെത്തിയ ദല്‍ഹിയുടെ സ്വന്തം ഓംചേരി പറഞ്ഞു നിര്‍ത്തി. ഡോ. കെ.പി. ശങ്കരന്, സേതുമാധവന്, ഡോ. അനില്‍ വള്ളത്തോള്‍ എന്നിവരാണ് പുരസ്ക്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: