ശശിധരന്. പി.എ.
ഭാരതത്തിന്റെ ദേശീയത ഉയര്‍ത്തിപ്പിടിച്ച പാരമ്പര്യമുള്ള മാതൃഭൂമി പത്രം, കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച മാപ്പിളക്കലാപം സംബന്ധിച്ച ലേഖനത്തിലൂടെ ആ പത്രം ഇന്ന് എവിടെയെത്തി നില്‍ക്കുന്നുവെന്ന് സ്വയം വെളിപ്പെടുത്തുന്നു. 1921ലെ മാപ്പിളക്കലാപത്തിന്റെ നേര്‍ക്കാഴ്ച കണ്ടറിഞ്ഞു നാട്ടുകാരെ അറിയിക്കാനുള്ള പ്രതിബദ്ധത ഏറെറടുത്ത കെ.പി.കേശവമേനോനും കെ. മാധവന്‍നായരും 1923ല്‍ തുടങ്ങിയ പത്രമാണല്ലോ അത്. സ്വാതന്ത്ര്യ സമരത്തിനും ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിനും അനുകൂലമായി എഡിറ്റോറിയല്‍ എഴുതിയതിന്റെ പേരില്‍ 1932, 33, 42 വര്‍ഷങ്ങളില്‍ ബ്രിട്ടീഷ് ഗവര്‍മ്മേണ്ട് ഭീമമായ പിഴ വിധിച്ചതിനെ ധിക്കരിച്ചു കുറേക്കാലം എഡിറ്റോറിയല്‍ കോളം തന്നെ ഉപേക്ഷിക്കാന്‍ തയ്യാറായ പത്രത്തിന്റെ ഇന്നത്തെ അവസ്ഥ ദയനീയമാണ്.
ആഗസ്റ്റ് 20 ലെ ലേഖനം വായിച്ചാല്‍ ആര്‍ക്കും തോന്നുക, മാപ്പിളക്കലാപം ഏറനാട്ടിലേയും വള്ളുവനാട്ടിലേയും മാപ്പിളമാര്‍ ആലി മുസ്ലിയാരുടെയും വാരിയന്‍കുന്നത്ത് കുഞ്ഞമ്മദ് ഹാജിയുടെയും നേതൃത്വത്തില്‍ ബ്രിട്ടീഷ് ഭരണത്തിനെതിരെ പടപൊരുതിയതാണ് എന്നും ആ ‘ധീര സ്വാതന്ത്ര്യസമര സേനാനികളെ’ കോയമ്പത്തൂര്‍ ജയിലില്‍ വെച്ച് തൂക്കിലേറ്റിയെന്നും മലപ്പുറം കോട്ടക്കുന്നില്‍ വെച്ചു പരസ്യമായി വെടിവെച്ചുകൊന്നു എന്നുമൊക്കെയാണ്. ഏത്ര വിചിത്രമായ കണ്ടെത്തല്‍! വാഗണ്‍ ട്രാജഡി, തിരൂരങ്ങാടി പള്ളിയിലേക്കുള്ള പോലീസ് വെടിവെപ്പ്, നൂറുകണക്കിന് മുസ്ലീങ്ങളെ ബ്രിട്ടീഷു പട്ടാളം കൊന്നു എന്നൊക്കെ വിവരിക്കാന്‍ ലേഖകന്‍ മറന്നിട്ടില്ല.
ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത് ഖിലാഫത്ത് ഭരണം കൊണ്ടുവരാന്‍ വര്‍ഗ്ഗീയ ഭ്രാന്തന്മാരായ ഒരു കൂട്ടം മുസ്ലീങ്ങള്‍ നടത്തിയ താലിബന്‍ മോഡല്‍ കാടത്തമായിരുന്നു മാപ്പിളക്കലാപം എന്നത് ഇന്നത്തെ തലമുറയില്‍ നിന്നു മറച്ചുപിടിക്കാനാണ് ലേഖനം ശ്രമിക്കുന്നത്. ഹിന്ദുക്കളെ ഉത്മൂലനം ചെയ്തും മതംമാറ്റിയും കൊള്ളയും കൊള്ളിവെയ്പ്പും നടത്തിയും സ്ത്രീകളെ മാനഭംഗപ്പെടുത്തിയും നടത്തിയ കലാപത്തിന്റെ യഥാര്‍ത്ഥ മുഖം മാതൃഭൂമി തമസ്ക്കരിച്ചതെന്തിനാണ്.
മാതൃഭൂമിയുടെ സ്ഥാപകരില്‍ ഒരാളായ കെ.മാധവന്‍നായര്‍ എഴുതിയ ‘മലബാര്‍ കലാപം’ എന്ന ചരിത്ര ഗ്രന്ഥം തുറന്നു നോക്കിയാല്‍ മതി മാപ്പിളക്കലാപം വര്‍ഗ്ഗീയ ലഹളമാത്രമായിരുന്നു എന്ന് മനസ്സിലാക്കാന്‍ കലാപം കഴിഞ്ഞ ഉടനെ മാധവന് നായര്‍ എഴുതിയെങ്കിലും, അദ്ദേഹത്തിന്റെ മരണശേഷം ഭാര്യ കല്യാണി അമ്മയുടെ ആമുഖത്തോടെ പ്രസിദ്ധീകരിക്കപ്പെട്ട ഗ്രന്ഥത്തിന് അവതാരിക എഴുതിയത് കെ.പി.കേശവമേനോനാണ്. കേളപ്പജിയുടെ പ്രസ്താവനയും പുസ്തകത്തില്‍ അടങ്ങിയിരുന്നു. പ്രസിദ്ധീകരിച്ചതു മാതൃഭൂമിതന്നെ. പുസ്തകത്തിലെ 201-ാം പേജ് തൊട്ട് തുവ്വൂര്‍ കൂട്ടക്കൊലയെക്കുറിച്ചും ഹിന്ദുക്കളെ കഴുത്തറുത്ത് തുവ്വൂര്‍ കിണറ്റില്‍ തള്ളിയതിനെകുറിച്ചും അതിനടുത്ത ദിവസം നേരിട്ടു കണ്ടത് മാധവന്‍നായര്‍ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. താനൂരും കോട്ടയ്ക്കലും അരീക്കോടും ഉണ്ടായ ഹിന്ദുനരഹത്യകള്, വേങ്ങര, ചേറൂര്, തേഞ്ഞിപ്പാലം, കണ്ണമംഗലം, കൊടുവായൂര്‍, മണ്ണൂര്‍ എന്നിവിടങ്ങളില്‍ നടന്ന നിര്‍ബന്ധിത മതം മാറ്റം എന്നിവയും പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. കോഴിക്കോട് താലൂക്കിലെ പുത്തൂരംശത്തില് വെച്ച് ഹിന്ദുക്കളെ ബലാല്ക്കരമായി ഇസ്ലാമാക്കിയെന്നും പുതുമന ഇല്ലത്തുവെച്ച് കലിമ ചൊല്ലിച്ചതായും ക്ഷൗരം ചെയ്യിച്ച് മാപ്പിളത്തൊപ്പി ഇടീച്ചതായും കൊണ്ടോട്ടി, മലപ്പുറം, കോട്ടയ്ക്കല്‍, മണ്ണാര്‍ക്കാട്, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലെ അതിക്രമങ്ങളും അതില്‍ വിവരിക്കുന്നുണ്ട്. ഈ മാതൃഭൂമി പ്രസിദ്ധീകരണത്തെ അപ്പാടെ തിരസ്ക്കരിച്ച് ‘താലിബാന് ഒരു വിസ്മയം’ എന്ന ഹാഷ് ടാഗ് പ്രചരിപ്പിച്ച ജിഹാദികളുടെ വക്താവായി നില്ക്കുവാനുള്ള പിതൃശൂന്യതയാണ് മാതൃഭൂമി പത്രം ചെയ്തത്.
മാതൃഭൂമി എഡിറ്റോറിയല്‍ ബോര്‍ഡിലേക്ക് ഇക്കാര്യം അന്വേഷിച്ച് വിളിച്ചപ്പോള്‍ ലഭിച്ച മറുപടി ‘ഹിന്ദുക്കളെ കൊലചെയ്ത സംഭവം എനിക്ക് നേരിട്ടറിയാം, ഞാന്‍ പുലാമന്തോള്‍ ഭാഗത്തിനടുത്ത് നിന്ന് വരുന്നവനാണ് എങ്കിലും ഒരു പത്രത്തില്‍ അത് എഴുതാന്‍ പറ്റുമോ’ എന്നായിരുന്നു. മാപ്പിള ലഹള എന്നതു മാറ്റി മലബാര്‍ കലാപം എന്നാക്കി മാറ്റുകയും അത് ഒരു ജന്മി – കുടിയാന് കാര്‍ഷിക വിപ്ലവമായിരുന്നു എന്നും കമ്മ്യൂണിസ്റ്റ്കാര് പ്രചരിപ്പിക്കുന്നുണ്ടല്ലോ എന്നു സൂചിപ്പിക്കാനും അദ്ദേഹം ശ്രമിച്ചു.
മലബാര്‍ കലക്ടറും ജില്ലാ ജഡ്ജിയും ആയിരുന്ന വില്യം ലോഗന് എഴുതിയ മലബാര്‍ മാന്വലില്‍ മലബാര്‍ ജില്ലയില്‍(മദ്രാസ് പ്രോവിന്‍സ്) ആകെ 11,743 ഏക്കര്‍ സ്ഥലത്താണ് നെല്‍കൃഷി നടത്തിയിരുന്നത് എന്ന് ഭൂപടത്തില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. ചിറയ്ക്കല്‍, കോട്ടയം(കണ്ണൂര്‍), കുറുമ്പനാട്, വയനാട്, കോഴിക്കോട്, ഏറനാട്, വള്ളുവനാട്, പാലക്കാട്, പൊന്നാനി എന്നീ നാട്ടുരാജ്യങ്ങളിലെ മൊത്തം കൃഷി ഭൂവിസ്തൃതി 175,971 ഏക്കര്‍ ആണെന്നും രേഖപ്പെടുത്തിയിരിക്കുന്നു. ഇന്നത്തെ സര്‍വ്വേ പ്രകാരവും അത് ശരിയാണ്. അന്ന് ഓരോ മനവകയും ദേവസ്വം വകയും ജന്മിമാരുടെയും ഭൂമി ശരാശരി പതിനായിരം പറക്ക് (ആയിരം ഏക്കര്‍) വരുമായിരുന്നു. അതായത് ജന്മിമാര് 100 – 200 പേരേ ഉണ്ടായിരിക്കാന്‍ ഇടയുള്ളൂ. പക്ഷേ ആയിരക്കണക്കിന് ഹിന്ദുക്കളെ കൊന്നതും പതിനായിരക്കണക്കിന് ഹിന്ദുക്കളെ നിര്‍ബന്ധിച്ച് മതംമാറ്റിയതും ഒത്തുനോക്കുമ്പോള്‍ കുടിയാന്മാര് ജന്മിമാരെ മൊത്തം കൊലചെയ്താലും മരണസംഖ്യയുടെ ഒരു ശതമാനം പോലും എത്തുന്നില്ല.
അത് ഒരു ജന്മി – കുടിയാന് ലഹള ആയിരുന്നുവെങ്കില്‍ (കുടിയാന്മാര് ഭൂരിഭാഗവും ഹിന്ദുക്കള്‍തന്നെ ആയിരുന്നു എന്ന് ലോഗന് പറയുന്നുണ്ട്) കുടിയാന്മാരായ ഹിന്ദുക്കള്‍ ലഹള ഉണ്ടാക്കി, ജന്മിമാരായ ഹിന്ദുക്കളെയും കൂട്ടത്തില്‍ തങ്ങളെ സ്വയവും വെട്ടിക്കൊന്ന് ശേഷിച്ചവരെ ഇസ്ലാം മതത്തിലേക്ക് മാറ്റി എന്നാണോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പറഞ്ഞു പരത്തുന്നത്? അതു ശരിയായിരുന്നു എങ്കില്‍ വള്ളുവനാട്ടിലെ ഒരു നാട്ടുരാജ്യ പദവി ഉണ്ടായിരുന്ന ഏലംകുളം മനയില്‍ നിന്ന് എന്തേ ഇ.എം.എസ് ഇരിങ്ങാലക്കുടയിലേക്ക് ഒളിച്ചോടിയത്? അദ്ദേഹം എന്തേ മതം മാറ്റത്തിന് വിധേയമായില്ല?
വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ 1946 ഒക്ടോബറില്‍ വെടിവെപ്പില്‍ മരിച്ച രക്തസാക്ഷികളുടെ ലിസ്റ്റില്‍ ആദ്യത്തെ പേരായി, 1948ല്‍ മുഹമ്മയില്‍ വെച്ച് പാമ്പുകടിയേറ്റ് മരിച്ച കമ്മ്യൂണിസ്റ്റ് നേതാവ് പി.കൃഷ്ണപിള്ളയുടെ പേര് എങ്ങനെ വന്നു എന്ന് ചോദിക്കുന്നതു പോലെ തന്നെ യുക്തിയില്ലാത്ത വാദങ്ങളാണ് കമ്മ്യൂണിസ്റ്റുകളുടേത്. റഷ്യയില്‍ 1917 ലെ കെറന്‍സ്ക്കിയുടെ നേതൃത്വത്തില്‍ മെന്‍ഷെവിക് വലതുപക്ഷ പാര്‍ട്ടികള്‍, ലെനിന്റെ ബോള്‍ഷെവിക് പാര്‍ട്ടിക്കെതിരെ വിജയിച്ച് വന്നപ്പോള്‍( 175 സീറ്റിന് എതിരെ 370 സീറ്റ് ) ആ സാമാജികരെ ആദ്യത്തെ ഡ്യൂമാ സമ്മേളനത്തില്‍ പാര്‍ലിമെന്റില്‍ വെച്ച് റെഡ് വളന്റിയര്‍മാര്‍ വെട്ടിക്കൊന്ന് അധികാരം പിടിച്ചെടുത്തതിനെ ഒക്ടോബര്‍ വിപ്ലവം എന്ന് വിളിക്കുന്ന ആ നുണപോലെ തന്നെ എല്ലാം കള്ള പ്രചരണം എന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല.
നിങ്ങളിപ്പോള്‍ പത്രധര്‍മ്മമല്ല, താലിബാനിസമാണ് പിന്തുടരുന്നത് എന്ന നിഗമനത്തില്‍ ഞാന്‍ എത്തുന്നുവെന്നുപറഞ്ഞപ്പോള് ‘നിങ്ങളുടെ അഭിപ്രായത്തെ ഞാന്‍ മാനിക്കുന്നു’ എന്നു പറഞ്ഞ എഡിറ്റര്‍ സത്യത്തെ അംഗീകരിച്ചതാണോ താലിബാനിസത്തെ ഉയര്ത്തിപ്പിടിച്ചതാണോ എന്ന് എന്റെ കൈവശമുള്ള സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പിങ് പലവട്ടം കേട്ടിട്ടും മനസ്സിലായില്ല. മാതൃഭൂമി പത്രത്തിന്റെ ദീര്‍ഘകാല വരിക്കാരനായ എനിക്ക് താലിബാനിസത്തേയാണ് പത്രം അനുസ്മരിക്കുന്നത് എന്നല്ല പറഞ്ഞത് എന്ന് വിശ്വസിക്കാനാണ് ഇഷ്ടം – എഡിറ്റര്‍ പറഞ്ഞതും വാസ്തവവും അതല്ലെന്നറിയാം, എങ്കിലും വെറുതെ ആശിച്ചു പോകുന്നു.
9947041321
പ്രതികരിക്കാൻ ഇവിടെ എഴുതുക: