ന്യൂദല്‍ഹി: വാക്കുകള്‍ക്കപ്പുറമുള്ള ദുഖമാണ് കല്ല്യാണ്‍ സിംഗിന്റെ വേര്പാടിലെന്ന് പ്രധാനമന്ത്രി മോദി. ദീര്‍ഘകാലത്തെ ആശുപത്രിവാസത്തിന് ശേഷമാണ് 89ാം വയസ്സില്‍ കല്യാണ്‍ സിംഗ് വിടപറഞ്ഞത്.
‘ഞാന്‍ വാക്കുകള്‍ക്കപ്പുറം ദുഖിതനാണ്. കല്യാണ്ജി ഒരു രാഷ്ട്രതന്ത്രജ്ഞനും പരിചയസമ്പന്നനായ ഭരണാധികാരിയും താഴേക്കിടയിലുള്ള നേതാവും വലിയ ഒരു മനുഷ്യനുമാണ്. ഉത്തര്‍പ്രദേശിന്റെ വികസനത്തിന് ഒട്ടേറെ സംഭാവനകള്‍ അദ്ദേഹം നല്‍കിയിട്ടുണ്ട്,’ പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു. ‘അദ്ദേഹത്തിന്റെ മകന് രാജ് വീര്‍ സിംഗിനോട് സംസാരിച്ചു. എന്റെ അനുശോചനം അറിയിച്ചു,’ മോദി പറഞ്ഞു.
ഇന്ത്യന്‍ മൂല്യങ്ങളില്‍ വേരുറപ്പിച്ച, നൂറ്റാണ്ടുകള്‍ പഴയ പാരമ്പര്യത്തില്‍ അഭിമാനം കൊള്ളുന്ന നേതാവണ് കല്യാണ്‍ സിംഗ്. സമൂഹത്തിലെ അരികിലേക്ക് തള്ളപ്പെട്ട കോടിക്കണക്കിന് മനുഷ്യര്‍ക്ക് ശബ്ദം നല്കിയ നേതാവാണ്. കൃഷിക്കാര്‍, യുവാക്കള്‍, സ്ത്രീകള്‍ എന്നിവരുടെ ശാക്തീകരണത്തിന് ധാരാളമായി പരിശ്രമിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.
വരാനിരിക്കുന്ന തലമുറകള്‍ ഭാരതത്തിന്റെ സാംസ്കാരിക പുനരുജ്ജീവനത്തിന് നല്കിയ സംഭാവനകളുടെ പേരില്‍ കല്യാണ്ജിയെ എന്നും നന്ദിയോടെ സ്മരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
‘ബാബുജി ഒരു വലിയ ആല്‍വൃക്ഷം പോലെയാണ്, അതിന്റെ തണലില്‍ ബിജെപി എന്ന സംഘടന വളരുകയും വികസിക്കുകയും ചെയ്തു. ദേശീയ സംസ്കാരത്തിന്റെ ഒരു യഥാര്‍ത്ഥ ആരാധകനെപ്പോലെ അദ്ദേഹം രാജ്യത്തെയും ജനങ്ങളെയും സേവിച്ചു’- അമിത് ഷാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: