ഇരുപത് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചിരിക്കുന്ന താലിബാനോട് എന്ത് സമീപനം സ്വീകരിക്കണമെന്ന കാര്യത്തില്‍ വിവിധ രാജ്യങ്ങള്‍ക്ക് ഒരേ നിലപാടല്ല ഉള്ളത്. പാക്കിസ്ഥാന്റെയും ചൈനയുടെയും പരിപൂര്‍ണമായ പിന്തുണയോടെ കാബൂളിലെത്തി ഭരണത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത താലിബാന് ഭീകരരെ ഈ രാജ്യങ്ങള്‍ പിന്തുണച്ചതില്‍ ആശ്ചര്യപ്പെടാനില്ല. കഴിഞ്ഞ കുറെക്കാലമായി ഇസ്ലാമിക മതമൗലികവാദ നിലപാടുകള്‍ സ്വീകരിച്ചുവരുന്ന തുര്‍ക്കിയും ഇവര്‍ക്കൊപ്പമുണ്ട്.
മുന്‍കാലത്ത് അഫ്ഗാനില്‍ സ്വന്തം പാവ ഗവണ്മെന്റിനെ നിലനിര്‍ത്താന്‍ ശ്രമിച്ച് താലിബാനില്‍നിന്ന് തിരിച്ചടി നേരിട്ട റഷ്യയും ഇപ്പോള്‍ അവരോട് മൃദുസമീപനം പുലര്‍ത്തുകയാണ്. താലിബാന് ഭരണത്തില്‍ അഫ്ഗാനിസ്ഥാനിലെ സ്ഥിതിവിശേഷം ഉരുത്തിരിയുന്നത് എങ്ങനെയെന്നു നോക്കി അവരോടുള്ള സമീപനം തീരുമാനിക്കാമെന്ന നിലപാടിലാണ് ബ്രിട്ടണും യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളും.അഫ്ഗാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ച് താലിബാന് വഴിയൊരുക്കിയ അമേരിക്ക ഇനിയങ്ങോട്ട് എന്തു നിലപാടാണ് സ്വീകരിക്കുക എന്നു നോക്കിയിരിക്കുകയാണ് പല രാജ്യങ്ങളും.
ഇത്തരം ആശയക്കുഴപ്പങ്ങളോ ആടിക്കളിക്കലുകളോ താലിബാന്റെ കാര്യത്തില്‍ ഭാരതത്തിനില്ല. താലിബാനെ തുരത്തി അഫ്ഗാനില്‍ അധികാരത്തില്‍ വന്ന ജനാധിപത്യ ഭരണകൂടങ്ങളോട് പൂര്‍ണമായി സഹകരിക്കുകയും, അഫ്ഗാന്റെ പുനര്‍നിര്‍മാണത്തിനുവേണ്ടി ആത്മാര്‍ത്ഥമായി ശ്രമിക്കുകയും ചെയ്ത രാജ്യമാണ് ഭാരതം.
യുഎസ് സേനയുടെ പിന്മാറ്റത്തോടെ ഇപ്പോള്‍ അധികാരത്തില്‍ തിരിച്ചെത്തിയിട്ടുള്ള താലിബാന് മൗലികമായി എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടെന്ന് ഭാരതം കരുതുന്നില്ല. അവര്‍ ഭീകരവാദികള്തന്നെയാണെന്നും, അഫ്ഗാന് ജനതയുടെ താല്പര്യങ്ങള് സംരക്ഷിക്കാന്‍ ഇവര്‍ക്കാവില്ലെന്നും ഉറച്ചു വിശ്വസിക്കുന്ന ഭാരതം ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിലും ഇതേ നിലപാടാണ് സ്വീകരിച്ചത്.
താലിബാന്റെ തേര്‍വാഴ്ചക്ക് വീണ്ടും തുടക്കം കുറിച്ചതോടെ സ്വന്തം എംബസി ഉദ്യോഗസ്ഥരെയും പൗരന്മാരെയും മടക്കിക്കൊണ്ടുവരികയാണ് ഭാരതം. ഇതു ചെയ്യാതെ കുറെക്കൂടി കാത്തിരിക്കണമെന്ന് കരുതുന്ന താലിബാന് അനുകൂലികള്‍ ഭാരതത്തിലുണ്ട്. പണ്ടത്തെ താലിബാനല്ല ഇപ്പോഴത്തേതെന്നു കരുതുന്നവരാണ് ഇക്കൂട്ടര്‍. അഫ്ഗാന് ജനതയ്ക്കൊപ്പമാണ് തങ്ങളെന്നും, താലിബാനുമായി സന്ധി ചെയ്യുന്നത് ഭീകരവാദത്തിനെതിരായ ആഗോള പോരാട്ടത്തെ ദുര്‍ബലപ്പെടുത്തുമെന്നുമുള്ള ഉറച്ച നിലപാ
ടാണ് ഭാരതത്തിനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: