കാബൂള്‍: അഫ്ഗാനിസ്ഥാന് ഭരണകൂടത്തിന്റെ കീഴിലുള്ള വാര്‍ത്താചാനലിലെ ജോലിയില്‍നിന്ന് അവതാരകയെ വിലക്കി താലിബാന്. കാബൂള്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റേഡിയോ ടെലിവിഷന്‍ അഫ്ഗാനിസ്ഥാന്(ആര്‍ടിഎ) മാധ്യമപ്രവര്‍ത്തകയായ ഷബ്നം ദാവ്രനെയാണ് ഭീകരര്‍ തടഞ്ഞത്. ബുധനാഴ്ച ജോലി ചെയ്യുന്നില്നിന്ന് താലിബാന് വിലക്കിയെന്നും ‘വീട്ടില്‍ പോകൂ’വെന്ന് നിര്‍ദേശിച്ചുവെന്നും അവര്‍ വ്യക്തമാക്കി.
ജോലിക്ക് പോകുന്നതില്‍നിന്ന് വിലക്കിയെന്ന് അഫ്ഗാനിസ്ഥാന് വാര്‍ത്താ ശൃംഖലയായ ‘ടോളോ ന്യൂസു’മായി പങ്കുവച്ച വീഡിയോയില്‍ ദാവ്രന് പറയുന്നു. ‘ഞാന്‍ ആര്‍ടിഎയില്‍ പോയെങ്കിലും ഭരണം മാറിയെന്ന് അവര്‍ എന്നോട് പറഞ്ഞു. നിങ്ങള്‍ക്ക് അനുമതിയില്ല. വീട്ടില്‍ പോകൂ’- ഹിജാഹബ് ധരിച്ച് തിരിച്ചറിയല്‍ കാര്‍ഡ് കഴുത്തിലിട്ട് അവര്‍ വീഡിയോയില്‍ വ്യക്തമാക്കി.
സ്ത്രീകളെ ജോലി ചെയ്യാനും പഠിക്കാനും അനുവദിക്കുമെന്ന് താലിബാന് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി തൊട്ടടുത്ത ദിവസമാണ് ഔദ്യോഗിക മാധ്യമത്തിലെ ഇടപെടല്‍. താലിബാന്റെ നിയന്ത്രണം ഏറ്റെടുത്തശേഷം ആദ്യമായി നടത്തിയ ചൊവ്വാഴ്ചത്തെ വാര്‍ത്താ സമ്മേളനത്തില്‍ സബിഹുള്ള മുജാഹിദ് അവകാശപ്പെട്ടതിങ്ങനെ: ‘സമൂഹത്തിന്റെ പ്രധാനപ്പെട്ട ഭാഗമാണ് സ്ത്രീകള്‍. അവര്‍ക്ക് ജോലി ചെയ്യാം, വിദ്യാഭ്യാസം നേടാം. സമൂഹത്തില്‍ അവരെ ആവശ്യമുണ്ട്, അവര്‍ സജീവമായി ഇടപെടും’.
പ്രതികരിക്കാൻ ഇവിടെ എഴുതുക: