Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മാപ്പിളക്കലാപം താലിബാനിസത്തിന്റെ ആദിരൂപം; കേരളം ഇപ്പോഴും ഇസ്ലാമികഭീകരതയുടെ പിടിയിലെന്നും രാം മാധവ്

1921 ലെ ക്രൂരതയുടെ തുടര്‍ച്ചയാണ് വിഭജനകാലത്തും കണ്ടതും ഇന്നും കശ്മീരിലും കേരളത്തിലും തുടരുന്നതും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2021, 01:48 pm IST
inKerala

കോഴിക്കോട്: മാപ്പിളക്കലാപം  ഒറ്റപ്പെട്ട സംഭവമല്ലെന്നും ഇന്ന് ലോകത്ത് കാണുന്ന താലിബാനിസം എന്ന  ഇസ്ലാമിക മതമൗലികവാദത്തിന്റെ ആദിമരൂപമാണെന്നും ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി സദസ്യന്‍ രാം മാധവ് .  മാപ്പിളക്കലാപ രക്തസാക്ഷിത്വാചരണത്തിന്റെ ദേശീയതല ഉദ്ഘാടനം കോഴിക്കോട് കേസരി ഭവനില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.  

താലിബാന്‍ ഒരു ഭീകരസംഘടന മാത്രമല്ലെന്നും  ഒരു മാനസികാവസ്ഥയാണെന്നും അതിനു ഇരയാകരുതെന്നും രാം മാധവ് പറഞ്ഞു.  ഈ മതമൗലിക മാനസികാവസ്ഥയാണ്  ഭാരതത്തിന്റെ  വിഭജനത്തിലേക്ക് നയിച്ചത്.  അതിന്റെ ഇരകള്‍ ലോകമെമ്പാടും ഉണ്ട്. ഈ മാനസികാവസ്ഥയാണ് മാപ്പിള ലഹളയുടെ കാലത്തും ഭാരതവിഭജനത്തിന്റെ കാലത്തും നാം കണ്ടത്.  അംബേദ്കറും,മഹാത്മാഗന്ധിയുമെല്ലാം മാപ്പിള ലഹളയുടെ ക്രൂരതകള്‍ തുറന്നു പറഞ്ഞവരാണ്. കലാപത്തിനെതിരെ പ്രമേയം പാസ്സാക്കാന്‍ കോണ്ഗ്രസ്സ് നേതൃത്വത്തിന് ധൈര്യമുണ്ടായില്ല.  അതിനെ സ്വാതന്ത്ര്യസമരമായും കര്‍ഷകസമരമായും വീരേതിഹാസമായും ചിത്രീകരിച്ച് വെള്ളപൂശാന്‍  ഇടതുപക്ഷം ശ്രമിച്ചുകൊണ്ടിരിക്കുന്നു.  ഈ ചരിത്രത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ ആരോടും വിദ്വേഷം വളര്‍ത്താനല്ല സത്യം എല്ലാവരിലും എത്തിക്കുവാന്‍ വേണ്ടിയാണ്. കേരളം ഇപ്പോഴും ഈ ഇസ്ലാമികഭീകരതയുടെ പിടിയില്‍ നിന്നും മുക്തമല്ല. 1921 ലെ ക്രൂരതയുടെ തുടര്‍ച്ചയാണ് വിഭജനകാലത്തും കണ്ടതും ഇന്നും കശ്മീരിലും കേരളത്തിലും  തുടരുന്നതും. എന്നാല്‍ അത്തരം ഛിദ്രശക്തികള്‍ക്ക് ഇവിടെ ഇടം കൊടുക്കാന്‍ ഇന്ന് രാജ്യത്തുള്ള ഭരണകൂടം അനുവദിക്കുകയില്ല. ഇത് ഒരു മതത്തെ കുറ്റപ്പെടുത്താനോ ഹിന്ദുമുസ്ലിം  വിദ്വേഷം വളര്‍ത്താനോ  അല്ല. അതിനു ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്താനും നാമെല്ലാം ഭാരതീയരാണെന്ന ചിന്ത വളര്‍ത്താനുമാണത്. അദ്ദേഹം പറഞ്ഞു.

ഇസ്ലാമിക് സ്റ്റേറ്റ് രൂപീകരണത്തിനുള്ള ശ്രമമാണ് 1921 ലും നടന്നത്. ജനങ്ങളില്‍ വേര്‍തിരിവുണ്ടാക്കാനാണ് വിഭജനത്തെ ഓര്‍ക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞതിനെ പറ്റി ചിലര്‍ പറഞ്ഞത്. എന്നാല്‍ ചരിത്രം മറക്കുമ്പോഴാണ് ചരിത്രം  ആവര്‍ത്തിക്കപ്പെടുന്നത്.

ചരിത്രത്തിന്റെ ചാരിത്രൃം തിരിച്ചുകൊണ്ടു വരണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഡോ. സി.വി. ആനന്ദബോസ് പറഞ്ഞു. ചരിത്രത്തിന്റെ ചാരിത്രൃം എന്നത് അതിന്റെ സത്യസന്ധതയാണ്. ആ സത്യസന്ധത തിരിച്ചുപിടിക്കാന്‍ ആന്തരിക സത്യത്തെ മനസ്സിലാക്കണം. മാപ്പിളക്കലാപത്തിന്റെ പിന്നിലെ ആരും കാണാത്തതും കേള്‍ക്കാത്തതുമായ കാര്യങ്ങള്‍ നമുക്ക് കാണാനും കേള്‍ക്കാനും കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ അംഗം ഡോ. സി. ഐ. ഐസക് പ്രസംഗിച്ചു.  

മാപ്പിളക്കലാപവുമായി ബന്ധപ്പെട്ട അഞ്ച് പുസ്തകങ്ങളുടെ പ്രകാശനം ചടങ്ങില്‍ നടന്നു. ഒരു വര്‍ഷത്തെ പരിപാടികള്‍ ഭാരതീയ വിചാര കേന്ദ്രം ഓര്‍ഗനൈസിങ് സെക്രട്ടറി വി. മഹേഷ് പ്രഖ്യാപിച്ചു. അനുസ്മരന്ന സമിതി ജില്ല അദ്ധ്യക്ഷ മുന്‍ ജില്ല ജഡ്ജി  ശാന്തകുമാരി സംബന്ധിച്ചു. കുമാരനാശാന്റെ ദുരവസ്ഥയിലെ ഒരു ഭാഗം സുവര്‍ണ മുല്ലപ്പള്ളി ആലപിച്ചു. അനുസ്മരണ സമിതി സംസ്ഥാന കോഡിനേറ്റര്‍ എം. ബാലകൃഷണന്‍ സ്വാഗതവും ജോ. കോഡിനേറ്റര്‍ എ. വിനോദ് നന്ദിയും പറഞ്ഞു.

Tags: പ്രസംഗംMappila Lahalaറാം മാധവ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ (ഇടത്ത്) ചെറുമകള്‍ സ്മിത രാജന്‍ (വലത്ത്)
Kerala

‘1921ലെ മാപ്പിളലഹളയില്‍ ജീവനും കൊണ്ടോടിയ ആറു വയസ്സുകാരിയാണ് കലാമണ്ഡലം കല്ല്യാണിക്കുട്ടിയമ്മ’ – സ്മിതരാജന്റെ കുറിപ്പ് വീണ്ടും

Kerala

‘മാപ്പിളലഹളയിൽ ഹിന്ദുക്കൾ ആക്രമിക്കപ്പെട്ടു, അത് സ്വാതന്ത്ര്യസമരമല്ല! : വെള്ളാപ്പള്ളി

എസ്എന്‍ഡിപി യോഗ നേതൃത്വത്തിന്റെ കീഴില്‍ മൈസൂര്‍ ഡോ: പല്‍പ്പു നഗറില്‍ (ഹോട്ടല്‍ റിയോ മെറിഡിയന്‍) ആരംഭിച്ച മൂന്നു ദിവസത്തെ നേതൃ ക്യാമ്പ് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു. വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി
അരയ്ക്കണ്ടി സന്തോഷ് തുടങ്ങിയവര്‍ സമീപം
Kerala

സര്‍വമത സമ്മേളനം ഗുരുദേവന് പ്രേരണയായത് മാപ്പിള കലാപം: വെള്ളാപ്പള്ളി

India

13.5 കോടി ജനങ്ങള്‍ ദാരിദ്ര്യത്തിന്റെ പ്രതിസന്ധികള്‍ തകര്‍ത്ത് മധ്യവര്‍ഗമെന്ന നിലയിലേക്കുയര്‍ന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

India

വികസന നേട്ടങ്ങള്‍ എണ്ണിപ്പറയാന്‍ അടുത്തവര്‍ഷവും ചെങ്കോട്ടയില്‍ എത്തും; മൂന്നാമതും അധികാരത്തിലേറുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

പുതിയ വാര്‍ത്തകള്‍

GURUVAYOOR TEMPLE

ഗുരുവായൂരില്‍ അസമയത്ത് അലഞ്ഞുതിരിഞ്ഞാല്‍ പൊലീസ് പിടിക്കും

സിഡിറ്റില്‍ 10 വര്‍ഷത്തെ നിയമനങ്ങളും ഫണ്ട് വിനിയോഗവും വിജിലന്‍സ് അന്വേഷിക്കും

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

ചിറയിന്‍കീഴ് കയ്യാങ്കളി:രമ്യ ഹരിദാസിനും സജിത്ത് മുട്ടപ്പാലത്തിനും താക്കീത്,രമ്യയെ സംരക്ഷിച്ച് സമവായത്തിന് കോണ്‍ഗ്രസ്

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.