ന്യൂദല്‍ഹി: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് തുടര്‍ഭരണം നേടുമെന്നും 48 ശതമാനം പേര്‍ യോഗി വീണ്ടും മുഖ്യമന്ത്രിയായി വരണമെന്ന് ആഗ്രഹിക്കുന്നുവെന്നും സര്‍വ്വേ ഫലം.
ഏഷ്യാനെറ്റ്-ജന്‍കീ ബാത്ത് സര്‍വ്വേ ഫലത്തിലാണ് 48 ശതമാനം പേര്‍ യോഗി ആദിത്യനാഥ് വീണ്ടും മുഖ്യമന്ത്രിയായി വരണമെന്ന് ആഗ്രഹിക്കുന്നതായി പ്രവചനം. എല്ലാ വിഭാഗത്തെയും തുല്യമായി കാണുന്ന സര്‍ക്കാരാണ് യോഗി സര്‍ക്കാരെന്ന് സര്‍വ്വേയില്‍ 92 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.
വോട്ട് ചെയ്യുക പാര്‍ട്ടി അടിസ്ഥാനത്തിലാണെന്ന് 38 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. 2022ന്റെ തുടക്കത്തില്‍ നടക്കാന്‍ പോകുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ രാമക്ഷേത്രം വളരെ പ്രധാനപ്പെട്ട വിഷയമാകുമെന്ന് 33 ശതമാനം പേരാണ് സര്‍വ്വേയില്‍ അഭിപ്രായപ്പെട്ടത്.
കൂടുതല്‍ അഴിമതി നടന്നത് ആരുടെ കാലത്താണെന്ന ചോദ്യത്തിന് 48 ശതമാനം പേര്‍ അഖിലേഷ് യാദവ് സര്‍ക്കാരിനെ കുറ്റപ്പെടുത്തി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ 23 ശതമാനം പേര്‍ യോഗിയെ പിന്തുണച്ചു. 32 ശതമാനം പേര്‍ യോഗി സര്‍ക്കാരിന്റെ പ്രവര്‍ത്തനം ശരാശരിയാണെന്നും അഭിപ്രായപ്പെട്ടു. ക്രമസമാധാന പാലത്തിനാണ് ജനങ്ങള്‍ യോഗിക്ക് കൂടുതല്‍ മാര്‍ക്ക് നല്‍കുന്നത്. കര്‍ഷകബില്‍ എന്ന പ്രശ്‌നം 40 ശതമാനം പേരും തള്ളിക്കളഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: