കോഴിക്കോട്: ഹരിത വിവാദത്തില്‍ പ്രവര്‍ത്തകരെ തള്ളിയും ലീഗിനെ പൊതിഞ്ഞ് സംരക്ഷിച്ചും വനിതാ ലീഗ്. ഹരിതയുടെ പ്രവര്‍ത്തനം ക്യാംപസില്‍ മാത്രം മതിയെന്നും ഇത് മുസ്ലിം ലീഗിന്റെ പോഷക സംഘടനയല്ലെന്നും വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദ് പറഞ്ഞു
ഹരിതയിലെ പ്രവര്‍ത്തകര്‍ മുസ്ലിം ലീഗിന് നല്കിയ പരാതിയെക്കുറിച്ചോ അന്വേഷണത്തെക്കുറിച്ചോ അറിയില്ല. ലൈംഗികാധിക്ഷേപം നേരിട്ട ഹരിതയുടെ പ്രവര്‍ത്തകര്‍ പരാതി നല്കാന് വൈകിയത് എന്താണെന്നു നൂര്‍ബിന ചോദിച്ചു. ലൈംഗികാധിക്ഷേപം ആരു നടത്തിയാലും ഉടന്‍ പ്രതികരിക്കുകയും. നടപടി സ്വീകരിക്കുകയും വേണമെന്നും നൂര്‍ബിന റഷീദ് പറഞ്ഞു.
മാധ്യമങ്ങളിലൂടെയാണ് ഹരിതയുടെ പ്രശ്നങ്ങള്‍ അറിഞ്ഞതെന്നും ഹരിതയുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ വനിതാ ലീഗുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. വനിതാ ലീഗുമായി ചര്‍ച്ച ചെയ്യാതെ പരാതി നല്‍കിയതില്‍ വനിതാ ലീഗിന് അതൃപ്തിയുണ്ട്. കുടുംബത്തില്‍ പ്രശ്നങ്ങളുണ്ടാകുമ്പോള്‍ മുതിര്‍ന്ന വനിത നേതാക്കളെ എങ്കിലും അറിയിക്കാമായിരുന്നു.
ഹരിത എന്ന സംഘടന വേണമോയെന്ന് ആലോചിക്കണമെന്നും പെണ്‍കുട്ടികള്‍ ലീഗിന്റെ ചട്ടക്കൂടില്‍ പ്രവര്‍ത്തിക്കണം. അന്വേഷണ സംഘത്തില്‍ വനിതാ പ്രതിനിധികളെ ഉള്‍പ്പെടുത്താത്തത് പാര്‍ട്ടി തീരുമാനമാണ്. പാര്‍ട്ടിയെടുത്ത തീരുമാനമറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും നൂര്‍ബിന വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: