ലണ്ടന്‍ : അഫ്ഗാനിസ്ഥാനില്‍ പുതിയ സര്‍ക്കാര്‍ രൂപവത്കരണത്തിന താലിബാന് അവസരം നല്‍കണം. പാശ്ചാത്യ രാജ്യങ്ങള്‍ പതിറ്റാണ്ടുകളായി ഭീകരരായ കണക്കാക്കുന്ന താലിബാനെ ചിലപ്പോള്‍ നായയുക്തരായി കാണാന്‍ സാധിച്ചേക്കുമെന്ന് ബ്രിട്ടീഷ് സൈനിക മേധാവി നിക് കാര്‍ട്ടര്‍. ബിബിസിക്ക് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ക്ഷമയോടെ കാത്തിരിക്കണം സര്‍ക്കാര്‍ ഉണ്ടാക്കാന്‍ താലിബാന് അവസരം നല്‍കണം. തൊണ്ണൂറുകളില്‍ കണ്ട താലിബാന് ആയിരിക്കില്ല ഇനി ചിലപ്പോള്‍. അവസരം ലഭിച്ചാല്‍ അവരും ന്യായയുക്തര്‍ ആകും. എന്നാല്‍ അവര്‍ സമാനസ്വഭാവമുള്ള സംഘടനയല്ലെന്ന് ഓര്‍ക്കേണ്ടതുണ്ട്. അഫ്ഗാനിസ്താനിലെ ഗ്രാമീണ മേഖലയില്‍നിന്നുള്ള വ്യത്യസ്ത ഗോത്രവര്‍ഗവിഭാഗങ്ങളുടെ സംഘമാണ് താലിബാനെന്നും കാര്‍ട്ടര്‍ പറഞ്ഞു.
കഴിഞ്ഞ 20 വര്‍ഷമായി രഹസ്യകേന്ദ്രങ്ങളില്‍ കഴിഞ്ഞ നേതാക്കന്മാരില്നിന്നും വ്യത്യസ്തമായി ലോകത്തിനു മുമ്പില്‍ തങ്ങളെ വെളിപ്പെടുത്തുമെന്ന് താലിബാന് വക്താവും ബുധനാഴ്ച വ്യക്തമാക്കിയിരുന്നു. എന്നാല്‍ പഷ്തൂണ്‍ വിഭാഗത്തിന്റെ പരമ്പരാഗത ഗോത്രവര്‍ഗ ജീവിതരീതിയും പെരുമാറ്റച്ചട്ടവും പിന്തുടരുന്നവരാണവര്. അടിച്ചമര്‍ത്തലിന്റെ സ്വഭാവത്തില്‍ അവര്‍ മയം വരുത്തിയിട്ടുണ്ട്. നിലവില്‍ കാബൂള്‍ ഭരിക്കുന്നതിന്റെ രീതികള്‍ വിലയിരുത്തുമ്പോള്‍ അവര്‍ ന്യായയുക്തര്‍ ആയേക്കാം എന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്.
അതേസമയം അന്താരാഷ്ട്രതലത്തില്‍ താലിബാന് അംഗീകാരം ലഭിക്കേണ്ടതുണ്ട്. ബലം പ്രയോഗിച്ച് അധികാരത്തിലെത്തിയവരാണ് അവര്‍. ചൈന, റഷ്യ, പാശ്ചാത്യരാജ്യങ്ങള്‍ തുടങ്ങി അവര്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ അംഗീകാരം നേടിയെടുക്കേണ്ടതുണ്ട്. ്അതിനാല്‍ ബ്രിട്ടണിന്റെ ഇത്തരത്തിലുള്ള പ്രഖ്യാപനങ്ങളില്‍ വീഴരുത്. സ്ത്രീകള്‍ക്കും തുല്യ അവകാശങ്ങള്‍ നല്‍കുമെന്നതടക്കുമുള്ള ആകര്‍ഷിക്കുന്ന വാഗ്ദാനങ്ങള്‍ അവര്‍ നല്‍കും. നിലപാടുകളില്‍ താലിബാന് മാറ്റം വരുത്തിയതിന് തെളിവുകള്‍ ഒന്നുമില്ലെന്ന് ബ്രിട്ടന്റെ സൈനിക വിഭാഗം മുന്‍ മേജര്‍ ജനറല്‍ ചാര്‍ലി ഹെര്‍ബര്‍ട്ട് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: