ന്യൂദല്‍ഹി : സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയിലേക്ക് ആദ്യ വനിത ചീഫ് ജസ്റ്റിസിന് സാധ്യത. ചീഫ് ജസ്റ്റിസ് എന്‍.വി. രമണ ഉള്‍പ്പെടുന്ന കൊളീജിയം കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച ശുപാര്‍ശയില്‍ ഒമ്പത് ജഡ്ജിമാരുടെ പേരുകളാണുള്ളത്. ഇതില്‍ മൂന്ന് പേര് വനിതകളാണ്.
കര്‍ണ്ണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് ബി.വി.നാഗരത്ന, തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹിമ കോലി, ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് ബേല ത്രിവേദി എന്നിവരാണ് കൊളീജിയം ശുപാര്‍ശ ചെയ്ത വനിത ജഡ്ജിമാര്‍. കൊളീജിയത്തിന്റെ ശുപാര്‍ശ അംഗീകരിച്ചാല്‍ 2027ല്‍ ഇന്ത്യയില്‍ ആദ്യമായി വനിത ചീഫ് ജസ്റ്റിസ് ചുമതലയേല്‍ക്കും.അതോടെ സുപ്രീംകോടതിയിലെ വനിത ജഡ്ജിമാരുടെ എണ്ണം നാലാവും.
കേരള ഹൈക്കോടതിയിലെ രണ്ടാമത്തെ മുതിര്‍ന്ന ജഡ്ജി സി ടി രവികുമാറിനെയും സുപ്രീംകോടതിയിലേക്ക് കൊണ്ടുവരാന്‍ കൊളീജിയം ശുപാര്‍ശ ചെയ്തു. ഇത് ആദ്യമായാണ് ഇത്രയും അധികം ജഡ്ജിമാരെ ഒന്നിച്ച് കൊളീജിയം ശുപാര്‍ശ ചെയ്യുന്നത്. കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അശോക് ഓഖ, ഗുജറാത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിക്രംനാഥ്, സിക്കിങ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജെ.കെ. മഹേശ്വരി, സുപ്രീംകോടതി അഭിഭാഷകനും അഡീഷണല്‍ സോളിസിറ്റര്‍ ജനറലുമായ പി.എസ്. നരസിംഹ തുടങ്ങിയ പേരുകളും കൊളീജിയത്തിന്റെ ശുപാര്‍ശയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: