കോട്ടയം : കോട്ടയം ഡിസിസിക്കുള്ളിലെ ഗ്രൂപ്പ് തര്‍ക്കങ്ങള്‍ക്കിടെ ഉമ്മന്‍ചാണ്ടിക്കെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിന്റെ അന്തകനോ എന്നാണ് പോസ്റ്ററില്‍ ചോദിച്ചിരിക്കുന്നത്. കോട്ടയം ജില്ലാ കമ്മറ്റി ഓഫിസിനു മുന്നിലും നഗരത്തിലുമായാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് പോസ്റ്റര്‍ പതിച്ചിട്ടുള്ളത്.
കോട്ടയത്ത് എ ഗ്രൂപ്പിലും ഭിന്നതയുണ്ട്. ഉമ്മന്‍ചാണ്ടിയും കെ.സി. ജോസഫും അടങ്ങുന്ന ഒരു വിഭാഗവും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ മറ്റൊരു വിഭാവും എ ഗ്രൂപ്പില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനുപിന്നാലെയാണ് ഈ പോസ്റ്റര്‍ പ്രതിഷേധം പുറത്തുവന്നിരിക്കുന്നത്.
കോട്ടയം ജില്ലാ കമ്മറ്റി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നവര്‍ക്കെതിരയേും പോസ്റ്ററുകള്‍ ഉണ്ട്. അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നത് കഞ്ചാവ് കടത്തുകാരനെയെന്ന് പോസ്റ്ററില്‍ പറയുന്നു. നാട്ടകം സുരേഷിനെയും യൂജിന്‍ തോമസിനെയാണ് ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് താനില്ലെന്ന് ഉമ്മന്‍ചാണ്ടിയുടെ മകന് ചാണ്ടി ഉമ്മന്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. കൂടാതെ ഡിസിസി ഓഫീസ് ചുമതലയുളള ജനറല്‍ സെക്രട്ടറിയായ യൂജിന്‍ തോമസിനെ ഉമ്മന്‍ചാണ്ടിയാണ് നിര്‍ദ്ദേശിച്ചത്. ഡിസിസി വൈസ് പ്രസിഡന്റായ ഫില്‍സണ്‍ മാത്യൂസിന്റെ പേരും ഉമ്മന്‍ചാണ്ടി നിര്‍ദ്ദേശിച്ചിരുന്നു.
ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫിനെ ആണ് കോട്ടയം ജില്ലാ പ്രസിഡണ്ട് സ്ഥാനത്തേക്ക് രമേശ് ചെന്നിത്തല നിര്‍ദേശിച്ചത്. തര്‍ക്കം നീളുകയാണ് എങ്കില്‍ ഒത്തുതീര്‍പ്പെന്ന നിലയില്‍ കെസി ജോസഫിനെ ഡിസിസി പ്രസിഡണ്ടാക്കണം എന്നുളള നിര്‍ദേശവും ഉയര്‍ന്നിരുന്നു. എ-ഐ ഗ്രൂപ്പുകളുടെ കടുത്ത അതൃപ്തിക്കിടെ പതിനാല് ജില്ലകളിലേയും ഡിസിസി അധ്യക്ഷന്മാരുടെ അന്തിമ സാധ്യതാ പട്ടിക കെപിസിസി നേതാക്കള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചിരിക്കുകയാണ്. അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന്റേതാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: