ലഖ്നോ: കോവിഡിന്റെ മൂന്നാം തരംഗത്തെ നേരിടാന്‍ യുപിയെ സജ്ജമാക്കി യോഗി ആദിത്യനാഥ്. ഇതിന്റെ ഭാഗമായി ആഗസ്ത് 15ന് മുന്‍പ് തന്നെ 300 ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. ഇനി 248 ഓക്സിജന്‍ പ്ലാന്റുകള്‍ കൂടി ആഗസ്ത് അവസാനത്തോടെ പ്രവര്‍ത്തക്ഷമമാവുമെന്ന് യുപിയുടെ അഡീഷണല്‍ ചീഫ് സെക്രട്ടറി (ഇന്‍ഫര്‍മേഷന്‍) നവ്നീത് സെഗാല്‍ പറഞ്ഞു.
കൂട്ടികള്‍ക്കായി 6,700 ഐസിയു കിടക്കകളും സജ്ജീകരിച്ചുകഴിഞ്ഞു. 14,000 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇത്തരം ഐസിയുകളില്‍ പ്രവര്‍ത്തിക്കാനാവശ്യമായ പ്രത്യേക പരിശീലനവും നല്‍കിയിട്ടുണ്ട്. 12 വയസ്സില്‍ താഴെയുള്ള കുട്ടികളുള്ള മാതാപിതാക്കള്‍ക്ക് മുന്‍ഗണനയോടെ വാക്സിന് നല്കാന് ഓരോ ജില്ലകളിലും പ്രത്യേകം സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മൂന്നാം തരംഗം കൂടുതലായി കുട്ടികളെ ബാധിക്കമെന്ന വിലയിരുത്തല്‍ ഉള്ളതിനാലാണ് കുട്ടികള്‍ക്കായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രതിരോധസംവിധാനങ്ങള്‍ ശക്തമാക്കിയിരിക്കുന്നത്.
കോവിഡുമായി ബന്ധപ്പെട്ട രൂപീകരിക്കപ്പട്ട വിവിധ സമിതികളിലെ മേധാവികളുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൂടിക്കാഴ്ച നടത്തി. ദിവസേന രണ്ടരലക്ഷം പേരില്‍ കോവിഡ് പരിശോധനകള്‍ നടത്തുന്നുണ്ട്. 98.6 ശതമാനാണ് ഇപ്പോള്‍ യുപിയിലെ രോഗമുക്തി നിരക്ക്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.01 ശതമാനം മാത്രമാണ്.
കോവിഡ് നിയന്ത്രിക്കാന്‍ മൂന്ന് ടി ഫോര്‍മുലയാണ് ഉത്തര്‍പ്രദേശ് പിന്തുടരുന്നത്. ട്രേസിംഗ്, ടെസ്റ്റിംഗ്, ട്രീറ്റ്മെന്റ് എന്നിവ വിട്ടുവീഴ്ചയില്ലാതെ പിന്തുടരുക വഴി രോഗപ്രതിരോധം തീര്‍ക്കുകയാണ് യുപി. രണ്ടാം തരംഗത്തില്‍ ദിവസേന 30,000 കോവിഡ് കേസുകള്‍ വരെ യുപിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: