കാബൂള്‍: ഐഎസ്, അല്‍ഖായിദ തീവ്രവാദികള്‍ ഉള്‍പ്പെടെ 5000 ല്‍ അധികം ഭീകരരെ താലീബാന് ജയിലില്‍ നിന്ന് മോചിപ്പിച്ചു. മോചിതരാവരില് നിമിഷ ഫാത്തിമയടക്കം എട്ടോളം മലയാളികളും ഉള്ളതായാണ് ഇന്റലിജന്‍സ് വിവരം. അഫ്ഗാന് ജനകീയ സര്‍ക്കാര്‍ തടവില്‍ പാര്‍പ്പിച്ചിരുന്ന കൊടും ഭീകരരടങ്ങുന്ന 5000 ല്‍ അധികം പേരെയാണ് കാബൂളിലെ ബദാം ബാഗ്, പുള്ളി ചര്‍ക്കി ജയിലുകളില്‍ നിന്നും താലീബാന് മോചിപ്പിച്ചിരക്കുന്നത്.
21 പേരാണ് ഇന്ത്യയില്‍ നിന്നും ഐഎസ് പ്രവര്‍ത്തനത്തിനായി രാജ്യംവിട്ടത്. ഇവര്‍ മറ്റേതെങ്കിലും രാജ്യങ്ങള്‍വഴി ഇന്ത്യയിലേയ്ക്ക് കടക്കാനുള്ള സാധ്യത നിലനില്‍ക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതിനാല്‍ രാജ്യത്തെ തുറമുഖങ്ങളിലും അതിര്‍ത്തികളിലും കനത്ത ജാഗ്രതയിലാണ്.
അഫ്ഗാനില്‍ ഐഎസിനെ വച്ചുവാഴിക്കില്ലെന്നായിരുന്നു താലിബാന്റെ പ്രഖ്യാപനം. ഇതോടെ, ഐഎസ് തീവ്രവാദികള്‍ ഇവരുടെ ശത്രുക്കളായി മുദ്രകുത്തി വധശിക്ഷ നടപ്പാക്കാനുള്ള സാധ്യത തെളിഞ്ഞിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായാണ് താലീബാന് തീവ്രവാദികളെ ജയില്‍ മോചിപ്പിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
ഐഎസില്‍ ചേരാന്‍ രാജ്യംവിട്ട മകള്‍ ആയിഷയേയും (സോണിയ) ചെറുമകളേയും തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. അഫ്ഗാനിസ്ഥാനില്‍ തടവില്‍ കഴിയുന്ന ആയിഷയെ തിരികെയെത്തിക്കണമെന്നാണ് പിതാവ് സെബാസ്റ്റ്യന്‍ സേവ്യര്‍ ആവശ്യപ്പെട്ടിരുന്നത്. അങ്ങനെ വന്നാല്‍ തടവില്‍ കഴിയുന്ന ആയിഷയെ വിദേശത്തു നിന്നും വന്ന് ഭീകര പ്രവര്‍ത്തനം നടത്തിയതിന് തൂക്കിലേറ്റുമെന്ന് പിതാവ് ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
ആയിഷയുടെ മകള്‍ സാറയ്ക്ക് ഏഴ് വയസാണ് ഇപ്പോള്‍ പ്രായം. ആയിഷ ദേശീയ അന്വേഷണ ഏജന്‍സി രജിസ്റ്റര്‍ ചെയ്ത യുഎപിഎ കേസില്‍ പ്രതിയാണ്. അഫ്ഗാനും ഇന്ത്യയും തമ്മില്‍ കുറ്റവാളികളെ കൈമാറാനുള്ള കരാര്‍ ഉള്ളതിനാല്‍ ആയിഷയെ തിരികെയെത്തിക്കണമെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. 2016 ലാണ് ഐഎസില്‍ ചേരുന്നതിനായി ഭര്‍ത്താവ് അബ്ദുള്‍ റഷീദിനൊപ്പം ആയിഷ അഫ്ഗാനിസ്ഥാനിലേക്ക് പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: