കാബൂള്‍: അഫ്ഗാനിസ്ഥാന്റെ പൂര്‍ണ നിയന്ത്രണം കൈയ്യടക്കിയതോടെ രാജ്യത്തിന്റെ പേര്മാറ്റി താലീബാന്. ഇസ്ലാമിക് എമിരേറ്റ്സ് ഓഫ് അഫ്ഗാനിസ്ഥാന് എന്ന് പുനര്‍നാമകരണം ചെയ്തതായി താലീബാന് വക്താവ് അറിയിച്ചു. കൈയ്യടക്കി കൊടിനാട്ടിയ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ വെച്ചായിരുന്നു പ്രഖ്യാപനം.
20 വര്‍ഷം മുമ്പ് ഉണ്ടായിരുന്ന താലീബാന് ഭരണ രീതിയിലേയ്ക്ക് തിരികെ മടങ്ങാന്‍ താലീബാന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. ഇസ്ലാമിക മതനിയമം ശരിയത്ത് പ്രകാരമായിരിക്കും ഇനി ഭരണം നടത്തുക. സ്ത്രീകള്‍ക്ക് ബുര്‍ഖ നിര്‍ബന്ധമാക്കും. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നത് വിലക്കും. നിലവില്‍ 20 ലക്ഷത്തിലധികം പെണ്‍കുട്ടികളെ സ്കൂളുകളില്‍ നിന്ന് പുറത്താക്കിയതായി അഫ്ഗാന് ചലച്ചിത്ര നിര്‍മ്മാതാവ് സഹ്റാ കരിമി വെളിപ്പെടുത്തിയിരുന്നു.
അഫ്ഗാനിസ്ഥാനിലെ ബുദ്ധിജീവികളും വനിതാ ആക്ടിവിസ്റ്റുകളും ഉള്‍പ്പെടെ നൂറുകണക്കിന് പേരെ വധിക്കുമെന്ന് താലിബാന് ഭീഷണി മുഴക്കിയിരുന്നു. ഇവര്‍ക്ക് അഭയം നല്‍കുമെന്ന് അല്‍ബേനിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
താലിബാന്റെ മിന്നല്‍ മുന്നേറ്റത്തില്‍ സൈനിക സന്നാഹങ്ങള്‍ പൂര്‍ണമായി തകരുകയും ഗോത്രനേതാക്കളുള്‍പ്പെടെ കൈവിടുകയും ചെയ്തതോടെയാണ് പ്രസിഡന്റ് അഷ്റഫ് ഘനി താജിക്കിസ്ഥാനിലേക്ക് പോയത്. രാജ്യംവിട്ടത് രക്ത ചൊരിച്ചില്‍ ഒഴിവാക്കാനെന്ന് അഷ്റഫ് ഗാനി പറഞ്ഞു. പലായനം ചെയ്ത ശേഷമുള്ള ഗാനിയുടെ ആദ്യപ്രതികരണം ആണിത്. നിര്‍ണായക യുഎന്‍ യോഗം ഇന്ന് ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: