കാബൂള്‍: ഇതുവരെ താലിബാന് ആക്രമണത്തിനെതിരെ വാക്കുകളിലും പ്രവര്‍ത്തികളിലും മുന്‍നിരയില്‍ നിന്ന അഫ്ഗാനിസ്ഥാന് പ്രസിഡന്റ് അഷ്റഫ് ഘാനി നാടുവിട്ടു. അഫ്ഗാനിസ്ഥാന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
2014 മുതല്‍ അഫ്ഗാനിസ്ഥാന്റെ പ്രസിഡന്റായിരുന്നു അഷ്റഫ് ഘാനി. 2019ലെ തെരഞ്ഞെടുപ്പില്‍ അദ്ദേഹം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഇദ്ദേഹം അമേരിക്കന്‍ പൗരന് കൂടിയാണ്. ഇദ്ദേഹം എവിടേക്കാണ് രക്ഷപ്പെട്ടതെന്ന് വെളിപ്പെടുത്തിയിട്ടില്ല. മിക്കവാറും അമേരിക്കയില്‍ അഭയം തേടിയിരിക്കുമെന്നാണ് അഭ്യൂഹങ്ങള്‍.
കാബൂള്‍ കൊട്ടാരത്തില്‍ താലിബാനും അഫ്ഗാന് സര്‍ക്കാര്‍ പ്രതിനിധികളും തമ്മില്‍ ചര്‍ച്ച നടക്കുന്നുണ്ട്. തല്ക്കാലം താലിബാന് അഫ്ഗാനിസ്ഥാനില്‍ ഇടക്കാലഭരണം പിടിച്ചെടുത്തിരിക്കുകയാണ്.
ഞായറാഴ്ച രാവിലെ കാബൂള്‍ നഗരം വളഞ്ഞെങ്കിലും താലിബാന് അക്രമികള്‍ ആക്രമണം നടത്തിയില്ല. ആക്രമണം നടത്തരുതെന്നും തങ്ങളുടെ എംബസി ഉദ്യോഗസ്ഥരെ ആക്രമിക്കരുതെന്നും താലിബാനെ അമേരിക്ക താക്കീത ചെയ്തിരുന്നു. മാത്രമല്ല, സമാധാനത്തോടെയുള്ള അധികാരക്കൈമാറ്റമാണ് വിദേശരാഷ്ട്രങ്ങള്‍ താലിബാനോട് നിര്‍ദേശിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: