ന്യൂദല്‍ഹി: കരസേന ഉപമേധാവി ലഫ്റ്റനന്റ് ജനറല്‍ സി പി മൊഹന്തി അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തി. ഉഭയകക്ഷി സൈനിക സഹകരണം മെച്ചപ്പെടുത്തുകയും സൈനിക-പ്രതിരോധ പങ്കാളിത്തത്തിനുള്ള ഭാവി സാധ്യതകള്‍ കണ്ടെത്തുകയുമാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം.
ഹവായിയില്‍ നടക്കുന്ന ബഹുരാഷ്ട്ര മേധാവികളുടെ പ്രതിരോധ സമ്മേളനത്തില്‍ ഉപമേധാവി പങ്കെടുക്കും. മൂന്ന് പ്രധാന വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളാണ് കോണ്‍ഫറന്‍സില്‍ ചര്‍ച്ചചെയ്യുക:
1) കോവിഡ്-19 ദേശീയ സുരക്ഷയില്‍ എങ്ങനെ മാറ്റം വരുത്തും
2) ഇന്തോ-പസഫിക്കില്‍ വിവിധ രാഷ്ട്രങ്ങളുടെ സ്വതന്ത്രവും തുറന്നതുമായ പങ്ക്
3) സാങ്കേതികവിദ്യ അധിഷ്ഠിതമായ ഭീഷണികള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളും അവസരങ്ങളും
സന്ദര്‍ശനത്തിനിടെ, ചീഫ്സ് ഓഫ് ഡിഫന്‍സ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്ന വിവിധ രാജ്യങ്ങളിലെ മുതിര്‍ന്ന സൈനിക നേതൃത്വവുമായി മൊഹന്തി ആശയവിനിമയം നടത്തും.
പിന്നീട്, കരസേന ഉപമേധാവി, വാഷിംഗ്ടണ്‍ ഡിസിയിലേക്ക് പോകുകയും യുഎസിലെ പ്രതിരോധ വകുപ്പിലെ മുതിര്‍ന്ന സൈനിക നേതാക്കളുമായും സിവിലിയന്‍ ഉദ്യോഗസ്ഥരുമായും ആശയവിനിമയം നടത്തുകയും ചെയ്യും
പ്രതികരിക്കാൻ ഇവിടെ എഴുതുക: