Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നാം നമ്മുടെ ഭാഷ…

എഴുത്തച്ഛന്റെ രാമായണത്തില്‍ ഹനൂമാന്റെ സംസാരം പ്രകീര്‍ത്തിക്കപ്പെടുന്ന ഭാഗമുണ്ട്. സുഗ്രീവന്‍ നിയോഗിച്ചതനുസരിച്ച് രാമലക്ഷ്മണന്മാരുടെ സമീപത്തെത്തിയ ഹനൂമാന്‍ അവരെക്കുറിച്ചുള്ള വിവരങ്ങള്‍ തേടുന്നു. ആ വാനരശ്രേഷ്ഠന്റെ മധുരഭാഷണം അത്ഭുതാദരങ്ങളോടെയാണ് ശ്രീരാമന്‍ കേള്‍ക്കുന്നത്. ലക്ഷ്മണനോട് രാമന്‍ പറയുന്നു:

എസ്.കെ by എസ്.കെ
Aug 15, 2021, 05:00 am IST
in Samskriti

ആശയവിനിമയത്തിനുള്ള ഉപാധിയാണ് ഭാഷ. വിചാരങ്ങളും വികാരങ്ങളും നാം ഭാഷയിലൂടെ മറ്റുള്ളവരെ അറിയിക്കുന്നു. നല്ല ഭാഷയില്‍ എഴുതാനും പറയാനും കഴിവുള്ളവരെ ആരും ആദരിക്കും. ഭാഷയിലൂടെ അവര്‍ നമ്മുടെ മനസ്സിലേക്കു വേഗം കടക്കുന്നു.  

എഴുത്തച്ഛന്റെ രാമായണത്തില്‍ ഹനൂമാന്റെ സംസാരം പ്രകീര്‍ത്തിക്കപ്പെടുന്ന ഭാഗമുണ്ട്. സുഗ്രീവന്‍ നിയോഗിച്ചതനുസരിച്ച് രാമലക്ഷ്മണന്മാരുടെ സമീപത്തെത്തിയ ഹനൂമാന്‍ അവരെക്കുറിച്ചുള്ള വിവരങ്ങള്‍ തേടുന്നു. ആ വാനരശ്രേഷ്ഠന്റെ മധുരഭാഷണം അത്ഭുതാദരങ്ങളോടെയാണ് ശ്രീരാമന്‍ കേള്‍ക്കുന്നത്. ലക്ഷ്മണനോട് രാമന്‍ പറയുന്നു:

‘പശ്യസഖേ! വടുരൂപിണം ലക്ഷ്മണ!

നിശ്ശേഷ ശബ്ദശാസ്ത്രമനേന ശ്രുതം

ഇല്ലൊരപശബ്ദമെങ്ങുമേ വാക്കിങ്കല്‍  

നല്ല വൈയാകരണന്‍ വടു നിര്‍ണയം’

(കിഷ്‌കിന്ധാകാണ്ഡം)

‘വ്യാകരണം മുഴുവന്‍ ഇവന്‍ പഠിച്ചിരിക്കുന്നു. ഭാഷണത്തില്‍ ഒരപശബ്ദം പോലുമില്ല. ഇവന്‍ നല്ല വൈയാകരണന്‍ തന്നെ.’ ശ്രീരാമന്റെ ഈ പ്രശംസ ഹനൂമാന്റെ ഭാഷ, എത്ര സുന്ദരവും ശുദ്ധവും മധുരമാണെന്നു വ്യക്തമാക്കുന്നുണ്ട്. രൂപം കൊണ്ടല്ല, ഭാഷണം കൊണ്ടാണ് ആ സന്ദര്‍ഭത്തില്‍ ഹനൂമാന്‍ രാമന് കൂടുതല്‍ ശ്രദ്ധേയനായത്. നല്ല ഭാഷ കൊണ്ട് ആ വാനരശ്രേഷ്ഠന്‍ രാമന്റെ ഹൃദയത്തില്‍ അതിവേഗം ഇടം നേടി. ഇങ്ങനെ സംസാരിക്കുന്നയാള്‍ സമുന്നതമായ വ്യക്തിത്വത്തിനുടമയായിരിക്കുമെന്ന് രാമന്‍ തീര്‍ച്ചയാക്കി.  

മറ്റു സന്ദര്‍ഭങ്ങളിലും അന്യൂനമായ വാക് ചാതുര്യം പ്രകടമാകുന്നുണ്ട്.

ശ്രീരാമനിലും സീതയിലും മതിപ്പുളവാക്കുന്നതും സുഗ്രീവനെ നേര്‍വഴിക്കു നയിക്കുന്നതും വിഭീഷണന് അഭയം ലഭ്യമാക്കുന്നതും ഹനൂമാന്റെ പ്രഭാഷണമികവു തന്നെ.  

മാധുര്യവും സ്ഫുടതയും പദബോധവും മറ്റും നല്ല ഭാഷയുടെ, ഭാഷണത്തിന്റെ ചില സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.  

‘വാരിധി തന്നില്‍ തിരമാലകളെന്ന പോലെ  

ഭാരതീ! പദാവലി തോന്നേണം കാലേകാലേ’

എന്ന്  എഴുത്തച്ഛന്‍ പോലും പ്രാര്‍ത്ഥിക്കുന്നുണ്ട്!  

‘ഇന്നു ഭാഷയതപൂര്‍ണമിങ്ങഹോ

വന്നുപോം പിഴയുമര്‍ത്ഥശങ്കയാല്‍!’  

എന്നു കുമാരനാശാന്‍ പരിതപിക്കുമ്പോള്‍, നാം മനസ്സിലാക്കേണ്ടത് ഭാഷാ പ്രയോഗത്തില്‍ എപ്പോഴും സൂക്ഷ്മത പുലര്‍ത്തണമെന്നാണ്. വൈയാകരണന്മാരുടെയെല്ലാം ഭാഷ ആകര്‍ഷകമാകണമെന്നില്ല. വ്യാകരണമറിഞ്ഞുകൂടാത്തവരുടേത് മോശമാകണമെന്നുമില്ല. ഭാഷാഗുണങ്ങളുടെ സങ്കലനത്തില്‍ രചയിതാവിന്റെയോ ഭാഷകന്റെയോ അറിവിനും വ്യക്തിത്വത്തിനുമനുസരിച്ച് ഉണ്ടാകുന്ന സവിശേഷതയാണ് അയാളുടെ ശൈലി രൂപപ്പെടുത്തുന്നത്. സാധാരണ സംസാരത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. നല്ല ഭാഷ, അല്ലെങ്കില്‍ നല്ല സംസാരം, നല്ല വ്യക്തിത്വത്തിന്റെ പ്രതിഫലനമാണെന്ന് പൊതുവെ പറയാം. ‘നീ നിന്റെ ഭാഷയാകുന്നു’ എന്ന ചൊല്ലിന്റെ അര്‍ഥവും മറ്റൊന്നല്ല. രാമായണത്തില്‍ നല്ല വാക്കോതുന്നവരെല്ലാം നന്മ നിറഞ്ഞ മനസ്സിന്റെ ഉടമകളാണ്.  

‘അയാളുടെ ഭാഷ കേട്ടില്ലേ!’, ‘അവന്റെയൊരു ഭാഷ’, ‘ആദ്യം മര്യാദയ്‌ക്കു സംസാരിക്കാന്‍ പഠിക്ക്’, ഇങ്ങനെയൊക്കെ പലരും പറയുന്നത് നാം പലപ്പോഴും കേള്‍ക്കാറുണ്ട്. നമ്മുടെ സംസാരത്താല്‍ നമ്മുടെ വ്യക്തിത്വവും സ്വഭാവവും സംസ്‌ക്കാരവുമെല്ലാം വിലയിരുത്തപ്പെടുന്നു എന്നാണതിനര്‍ത്ഥം.  

ചാനല്‍ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന ചിലരുടെ (അവരില്‍ ഭാഷാപണ്ഡിതരുമുണ്ട്!്)ഭാഷ നമുക്കവരിലുള്ള മതിപ്പ് കുറയ്‌ക്കാനിടയാക്കുന്നു. പറയുന്നത,് ഒരു തരത്തിലും നമുക്ക് ഉള്‍ക്കൊള്ളാത്ത അഭിപ്രായമാണെങ്കിലും, ഉപയോഗിക്കുന്നത് മാന്യമായ ഭാഷയാണെങ്കില്‍ അത്തരക്കാരോട് നമുക്ക് ബഹുമാനം തോന്നും.  

ഭാഷ എപ്പോഴും നന്നായിരിക്കാന്‍ ശ്രദ്ധിക്കാം. നല്ല ഭാഷ ജീവിതത്തിലുടനീളം നമുക്ക് ഉറ്റമിത്രത്തെപ്പോലെ ഉപകാരപ്പെടും.  

നല്ല ശീലവും നല്ല ഭാഷയും കൈവരിക്കാനുള്ള എളുപ്പ വഴികളിലൊന്നാണ് രാമായണ പാരായണം.    

     

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.