കോട്ടയം: ഏറ്റുമാനൂര്‍ ശിവക്ഷേത്രത്തിലെ തിരുവാഭരണങ്ങളില്‍ ഒരു മാല കാണാതായി. സ്വര്‍ണം കെട്ടിയ രുദ്രാക്ഷ മാലയാണ് കാണാതായത്.പുതിയ മേല്‍ശാന്തി പത്മനാഭന്‍ സന്തോഷ് ചുമതലയേറ്റെടുത്തപ്പോള്‍ നടത്തിയ പരിശോധനയിലാണ് രുദ്രാക്ഷ മാല കാണാതായ വിവരമറിഞ്ഞത്.
മാലയുടെ തൂക്കം എത്രയെന്ന് തിട്ടപ്പെടുത്തിയിട്ടില്ല. സ്വര്‍ണ്ണം കെട്ടിയ 81 മണികള്‍ അടങ്ങിയതാണ് ഈ മാല. കഴിഞ്ഞ മാസമാണ് പുതിയ മേല്‍ശാന്തി ചുമതലയേറ്റത്.
ചുമതലയേറ്റ ഉടന്‍ പൂജാകാര്യങ്ങളുമായി ബന്ധപ്പെട്ട എല്ലാ സാമഗ്രികളും ദേവസ്വം അധികൃതരുടെ സാന്നിധ്യത്തില്‍ സാക്ഷ്യപ്പെടുത്തി നല്‍കണമെന്നു മേല്‍ശാന്തി ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ ദേവസ്വം അസിസ്റ്റന്റ് കമ്മിഷണറുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ പരിശോധിച്ചപ്പോഴാണ് മാല നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. പകരം 72 മണികള്‍ ഉള്ള മറ്റൊരു രുദ്രാക്ഷ മാലയാണ് കണ്ടത്.
ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്നാണ് വിലയിരുത്തല്‍. വിവരം നേരത്തെ ദേവസ്വം ബോര്‍ഡിനെ അറിയിച്ചിരുന്നതായും പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: