ആലപ്പുഴ : ജി.സുധാകരന് പൊതുമരാമത്ത് മന്ത്രിയായിരിക്കേ ആലപ്പുഴ ജില്ലയിലെ ദേശീയപാത പുനര്‍നിര്‍മാണത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ആരോപണവുമായി എ.എം. ആരിഫ് എംപി. ദേശീയപാത നിര്‍മാണത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നും ഇതില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്നാണ് ആവശ്യം. ഇതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് ആരിഫ് എംപി കത്ത് നല്കി.
ദേശീയപാത 66 ല്‍ അരൂര്‍ മുതല്‍ ചേര്‍ത്തല വരെയുള്ള 23.6 കെഎം പാത പുനര്നിര്മിച്ചതില് ക്രമക്കേട് നടന്നിട്ടുണ്ടന്നാണ് ആരിഫ് ആരോപിക്കുന്നത്. ക്രമക്കേടിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടുപിടിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ഇവര്‍ക്കെതിരെ കര്‍ശ്ശന നടപടികള്‍ കൈക്കൊള്ളണമെന്നും എംപി ആവശ്യപ്പെട്ടു.
2019ലാണ് അരൂരിലെ ദേശീയപാത പുനര്‍നിര്‍മിക്കുന്നത്. 36 കോടിയുടെ കേന്ദ്ര ഫണ്ടില്‍ ജര്‍മ്മന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പുനര്‍നിര്‍മാണം. ജര്‍മ്മന്‍ സാങ്കേതിക വിദ്യ എന്ന ആശയം മുന്നോട്ട് വെച്ചതും കേന്ദ്ര സര്‍ക്കാര്‍ തന്നെയാണ്. ഫണ്ട് കേന്ദ്രം നല്‍കിയെങ്കിലും നിര്‍മാണ ച്ചുമതല വഹിച്ചത് സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ്. എന്നാല്‍ നിര്‍മാണം പൂര്‍ത്തിയാക്കി അധികം പിന്നിടും മുമ്പ് റോഡില്‍ കുഴികള്‍ രൂപപ്പെടുന്ന സ്ഥിതിയാണ് ഉള്ളത്. മൂന്ന് വര്‍ഷം ഗ്യാരണ്ടിയില്‍ നിര്‍മിച്ച റോഡിന് നിലവാരം തീരെ ഇല്ലായിരുന്നെന്നും. നിര്‍മാണത്തില്‍ ക്രമക്കേട് നടന്നതായാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: