തിരുവനന്തപുരം: ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തില്‍ പൂര്‍ണസ്വാതന്ത്ര്യം എന്ന കാഴ്ചപ്പാട് ആദ്യമായി മുന്നോട്ടുവച്ചത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആയിരുന്നു എന്ന് ചിന്ത വാരിക. 74 വര്‍ഷത്തിനു ശേഷം ആദ്യമായി സ്വാതന്ത്ര്യത്തിന്റെ വാര്‍ഷികം ആചരിക്കാനുള്ള സിപിഎം തീരുമാനത്തെ ന്യായീകരിക്കാനായി എഴുതിയ ലേഖനത്തില്‍ ഇല്ലാത്ത അവകാശവാദങ്ങളാണ് നിരത്തിയിരിക്കുന്നത്.
കോണ്‍ഗ്രസിന്റെ 1921ലെ അഹമ്മദാബാദ് സമ്മേളനത്തില്‍ പൂര്‍ണസ്വാതന്ത്ര്യം പ്രമേയം അവതരിപ്പിച്ച മൗലാനാ ഹസ്റത്ത് മൊഹാനി കമ്മ്യൂണിസ്റ്റുകാരന് ആയിരുന്നു. പ്രമേയത്തെ എതിര്‍ത്ത് പരാജയപ്പെടുത്തുന്നതില്‍ മഹാത്മാഗാന്ധിയും ഉണ്ടായിരുന്നു. ‘നിരുത്തരവാദപരമായ ഈ പ്രമേയം എന്നെ ദുഃഖിപ്പിക്കുന്നു ‘ എന്നാണ് ഗാന്ധിജി അന്ന് പറഞ്ഞത്. പിന്നീട് 1930 ല്‍ കോണ്‍ഗ്രസിനു തന്നെ പൂര്‍ണസ്വാതന്ത്ര്യം അംഗീകരിക്കേണ്ടതായി വന്നു.1917 ല്‍ നടന്ന റഷ്യന്‍ വിപ്ലവം ഇന്ത്യയിലെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെ ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റുന്നതില്‍ വലിയ സ്വാധീനം ചെലുത്തി.
സ്വാതന്ത്ര്യ സമരത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന കോണ്‍ഗ്രസിന്റെ വര്‍ഗ്ഗപരമായ പരിമിതികള്‍ തുറന്നു കാണിച്ചും അതിനെ മറികടക്കാന്‍ കഴിയുന്ന സൈദ്ധാന്തിക നിലപാടുകളും പ്രവര്‍ത്തന പരിപാടികളും ആവിഷ്കരിച്ച. അതോടൊപ്പം കോണ്‍ഗ്രസിനോടും അവര്‍ നയിച്ച ദേശീയ പ്രസ്ഥാനത്തോടുമുള്ള വിമര്‍ശനാത്മകമായ സഹകരണം തുടര്‍ന്നുമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി സ്വാതന്ത്ര്യ സമരത്തില്‍ സവിശേഷമായ സ്വന്തം പങ്കു നിര്‍വ്വഹിച്ചത്..
1941 ജൂണ്‍ 22ന് നാസികള്‍ ഒരു മുന്നറിയിപ്പുമില്ലാതെ സോവിയറ്റ് യൂണിയനെതിരെ ആക്രമണം നടത്തി. ഫാസിസ്റ്റ് വിരുദ്ധ മുന്നണി രൂപംകൊള്ളുന്നതിന് അത് വഴിവച്ചു. അങ്ങനെയൊരു മുന്നണി രൂപീകരിക്കാന്‍ ദീര്‍ഘകാലമായി സോവിയറ്റ് യൂണിയന് ശ്രമിച്ചു വരികയായിരുന്നു. ഈ കാലയളവിലാണ് ക്വിറ്റിന്ത്യാ സമരം പ്രഖ്യാപിക്കപ്പെട്ടത്. സ്വാഭാവികമായും ഫാസിസ്റ്റ് വിരുദ്ധ മുന്നണി എന്ന സാര്‍വദേശീയ കാഴ്ചപ്പാടിന് കീഴ്പെട്ടു കൊണ്ടാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഈ സമരത്തിനെ നോക്കിക്കണ്ടത്. ഇത് ദേശാഭിമാന പ്രചോദിതരായ ജനങ്ങള്‍ക്കുമുമ്പില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി. പക്ഷേ ഇതിനെ മറികടക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അതിവേഗം കഴിഞ്ഞു.
1946 ല്‍ നാവിക കലാപം പൊട്ടിപ്പുറപ്പെട്ടു. കലാപകാരികള്‍ കപ്പലിന് മുകളില്‍ ഉയര്‍ത്തിയിരുന്നത് കോണ്‍ഗ്രസിന്റെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും മുസ്ലിം ലീഗിന്റെയും കൊടികളായിരുന്നു. തൊഴിലാളി വര്‍ഗത്തിന്റെയും കര്‍ഷകരുടെയും നേതൃത്വത്തില്‍ ഉയര്‍ന്നുവന്ന ഈ പോരാട്ടങ്ങളാണ് ഇന്ത്യയെ ആത്യന്തികമായി ദേശീയ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചത്. എന്നൊക്കെയാണ് ലേഖനത്തില്‍ എഴുതി വെച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: