ന്യൂദല്‍ഹി : രാജ്യത്തിന്റെ വികസനത്തിന് നാഴിക കല്ലാണ് പഴയ വാഹനങ്ങള്‍ പൊളിക്കുന്ന നയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ വാഹന ലോകത്തിന് വന്‍ വിപ്ലവത്തിനാണ് ഇത് വഴിവെയ്ക്കും. ഗുജറാത്തില്‍ നടന്ന നിക്ഷേപക ഉച്ചകോടിയില്‍ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് മോദി ഇക്കാര്യം അറിയിച്ചത്.
വാഹനം പൊളിക്കല്‍ നയം ഗതാഗത മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകും. മാലിന്യത്തില്‍ നിന്ന് സമ്പത്ത് എന്നതാണ് നയം. അടുത്ത 25 വര്‍ഷം രാജ്യത്തിന വളരെ പ്രധാനപ്പെട്ടതാണ്. എല്ലാ മേഖലയിലും മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി അറിയിച്ചു.
പുതിയ നയത്തിലൂടെ വാണിജ്യ വാഹനങ്ങള്‍ 15 വര്‍ഷത്തിന് ശേഷവും സ്വകാര്യ വാഹനങ്ങള്‍ 20 വര്‍ഷത്തിന് ശേഷവും നിരത്തിലിറക്കാനാകില്ല. ഈ പദ്ധതി രാജ്യത്തിന് ആയിരം കോടി രൂപയുടെ അധിക നേട്ടം ഉണ്ടാക്കും. ആയിരക്ക കണക്കിന് ആളുകള്‍ക്ക് തൊഴില്‍ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പഴയ വാഹനങ്ങള്‍ പൊളിക്കുന്ന നയത്തിലൂടെ 99 ശതമാനം മെറ്റല്‍ മാലിന്യങ്ങള്‍ വീണ്ടെടുക്കാനാകും. ഇത് അസംസ്കൃത വസ്തുക്കളുടെ വില ഏകദേശം 40% കുറയ്ക്കുമെന്ന് കേന്ദ്രന്ത്രി നിതിന്‍ ഗഡ്കരി ഉച്ചകോടിയില്‍ പറഞ്ഞു. മലിനീകരണ തോത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള പദ്ധതിയാണ് സ്ക്രാപ്പേജ് പോളിസി.
പുതിയ നയം നടപ്പാക്കുമ്പോള്‍ 3.7 കോടി ആളുകള്‍ക്ക് തൊഴില്‍ ലഭിക്കും. ജിഎസ്ടി വരുമാനത്തില്‍ 40000 കോടി രൂപയുടെ നേട്ടമുണ്ടാകും എന്നും അദ്ദേഹം പറഞ്ഞു. ഇ വാഹനങ്ങളിലേക്ക് കൂടി രാജ്യം മാറുകയാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ഈ വര്‍ഷം ഫെബ്രുവരിയില്‍ അവതരിപ്പിച്ച ബജറ്റിലാണ് കേന്ദ്രസര്‍ക്കാര്‍ പഴയ വാഹനങ്ങള്‍ പൊളിക്കുന്ന നയമെന്ന ആശയം മുന്നോട്ടുവെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: