ശ്രീഗനര്‍: ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ ബിജെപി പ്രവര്‍ത്തകന്റെ വസതിക്കു നേര് ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ നാല് വയസുള്ള കുട്ടി കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ലഷ്കര്‍-ഇ-തൊയ്ബയുടെ (എല്‍ഇടി) ഭീകരവിഭാഗം പിഎഎഫ്എഫ് ഇപ്പോള്‍ ഏറ്റെടുത്തു. ഭീകര സംഘടന എപ്പോള്‍ വേണമെങ്കിലും ആക്രമണം നടത്തുമെന്ന് നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.
സംഭവം ഭീരുത്വമാണെന്ന് വിശേഷിപ്പിച്ച ജമ്മു കശ്മീര്‍ ബിജെപി നേതാവ് രവീന്ദര്‍ റെയ്ന, ബിജെപി നേതാക്കള്‍ക്കെതിരായ ഭീകരാക്രമണം പാകിസ്താന് ആസൂത്രണം ചെയ്തതാണെന്ന് വ്യക്തമാക്കി. ആക്രമണത്തെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. അതിന് ഉത്തരവാദികളായ ഭീകരരെ പോലീസ് ഉടന്‍ അറസ്റ്റ് ചെയ്യണം,’ അദ്ദേഹം പറഞ്ഞു. അടുത്തിടെയായി ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കു നേരേ ഭീകരര്‍ വ്യാപകമായി ആക്രമണം അഴിച്ചു വിടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: