കണ്ണൂര്‍ : ഇ ബുള്‍ജെറ്റ് വ്ളോഗര്‍മാരുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പോലീസ്. ജില്ലാ സെഷന്‍സ് കോടതിയില്‍ ഈ ആവശ്യത്തില്‍ പോലീസ് ഹര്‍ജി നല്‍കും. പൊതുമുതല്‍ നശിപ്പിച്ചവര്‍ക്ക് ജാമ്യം നല്‍കുന്നത തെറ്റായ കീഴ്വഴക്കമാകുമെന്ന് ആരോപിച്ചാണ് ഹര്‍ജി നല്‍കുന്നത്. യൂട്യൂബ് ചാനല്‍ വഴി നിയമ വിരുദ്ധ കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിച്ചതായും പോലീസ് ആരോപിക്കുന്നുണ്ട്.
പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ ബി പി ശശീന്ദ്രന് മുഖേനയാണ് ഹര്‍ജി നല്‍കുക. കണ്ണൂര്‍ ആര്‍ടിഒ ഓഫീസില്‍ അതിക്രമിച്ചുകയറി പൊതുമുതല്‍ നശിപ്പിച്ച കേസില്‍ ലിബിനും എബിനും കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചതിനെതിരെയാണ് പോലീസ് കോടതിയെ സമീപിക്കുന്നത്.
കേസില്‍ ജാമ്യം ലഭിച്ചെങ്കിലും ലിബിനെയും എബിനെയും അന്വേഷണ സംഘം കഴിഞ്ഞദിവസം നാല് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഇവര്‍ മുമ്പ് യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലെ ഉള്ളടക്കത്തെ ചോദിച്ചറിയുന്നതിനായിരുന്നു ഇത്. സിറ്റി പൊലീസ് കമ്മീഷണറുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
ലക്ഷക്കണക്കിന് യൂട്യൂബ് ഫോളോവേഴ്സുള്ള ഇവര്‍ ഇതുവഴി നിയമവിരുദ്ധ കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതായും പോലീസ് പറഞ്ഞു. കൂടാതെ തോക്കും, കഞ്ചാവ് ചെടിയും ഉയര്‍ത്തി പിടിച്ച് ഇവര്‍ ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. പലതും യാത്രക്കിടയില്‍ കേരളത്തിന് പുറത്ത് ചിത്രീകരിച്ചതെന്നാണ് ഇവരുടെ മൊഴി.
ഇവരുടെ കൈവശം നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണും, ക്യാമറയും ഫൊറന്‍സിക് പരിശോധനക്കയച്ചു. ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: