ന്യൂദല്‍ഹി: ദേശീയ യുവ പുരസ്കാരങ്ങള്‍ കേന്ദ്ര യുവജനകാര്യ കായിക മന്ത്രി അനുരാഗ് സിംഗ് ഠാക്കൂര്‍ സമ്മാനിച്ചു . 2021-ലെ അന്തര്‍ദേശീയ യുവജന ദിനത്തെ അനുസ്മരിച്ചുകൊണ്ട്, കാര്‍ഷിക-വ്യവസായ മേഖലയില്‍ നടത്തിയ സാമൂഹിക ലക്ഷ്യങ്ങള്‍ക്കായുള്ള സന്നദ്ധ വ്യവസായ വികസനം- (Social Objectives-Led Volunteer Enterprise Development) പുരസക്കാരം നേടിയവരില്‍ മലയാളിയും. ചെടികള്‍ക്കുള്ള പ്രതിരോധ ജൈവ മരുന്ന് ഉല്പാദിപ്പിക്കുന്ന സെന്റ് ജൂഡ് ഹെര്‍ബല്‍സ് സ്ഥാപകന്‍ കാസര്‍കോടു സ്വദേശി വിനോജ് പി എ രാജ് ആണ് ജേതാവ്. കുമ്പളങ്ങി പടികാകുടി വീട്ടില്‍ രാജേഷ് ജോസ്- മമത ദമ്പതികളുടെ പുത്രനാണ് ഈ മിടുക്കന്
വിജയികളായ യുവസംരംഭക ടീമുകളെ അനുരാഗ് ഠാക്കൂര്‍ ആദരിച്ചു.
‘ഇന്ത്യയുടെ ഭാവി’ ആയിരിക്കുമ്പോള്‍ തന്നെ ഇന്ത്യയിലെ യുവാക്കള്‍ കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നത് ‘ഇന്ത്യയുടെ വര്‍ത്തമാനം ‘ എന്ന നിലയിലാണ്. സ്വയംപര്യാപ്ത നൂതനാശയങ്ങള്‍-ആത്മ നിര്‍ഭര്‍ ഇന്നൊവേഷ( AI)- ന്റെ ഈ കാലഘട്ടത്തില്‍ ആശയങ്ങളുടെയും നവീകരണത്തിന്റെയും സാരഥികളാണ് അവര്‍. അനുരാഗ് ഠാക്കൂര്‍ പറഞ്ഞു,
വ്യക്തിഗത, സംഘടന വിഭാഗങ്ങളിലായി ആകെ 22 ദേശീയ യുവ അവാര്‍ഡുകള്‍ നല്കി. വ്യക്തിഗത വിഭാഗത്തില്‍ 10 അവാര്‍ഡുകളും സ്ഥാപനവിഭാഗത്തിലെ 4 അവാര്‍ഡുകളും ഉള്‍പ്പെടുന്ന NYA 2017-18 ല്‍ മൊത്തം 14 അവാര്‍ഡുകള്‍ നല്കി. വ്യക്തിഗത വിഭാഗത്തില്‍ 7 അവാര്‍ഡുകളും സ്ഥാപനവിഭാഗത്തില്‍ ഒരു അവാര്‍ഡും ഉള്‍പ്പെടുന്ന NYA 2018-19 ല്‍ മൊത്തം 8 അവാര്‍ഡുകള്‍ നല്കി. ഒരു മെഡലും സര്‍ട്ടിഫിക്കറ്റും വ്യക്തിക്ക് 1,00,000/- രൂപയും സ്ഥാപനത്തിന് 3,00,000/-രൂപയും അടങ്ങുന്നതാണ് അവാര്‍ഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: