പൂച്ചാക്കല്‍: കൊവിഡ് വ്യാപനം തുടങ്ങി ഒന്നര വര്‍ഷം പിന്നിടുമ്പോഴും പെരുമ്പളം ദ്വീപിന് ജലഗതാഗത വകുപ്പ് അനുവദിച്ച റെസ്ക്യു ബോട്ടില്‍ പ്രതിരോധ സാമഗ്രികള്‍ ഒരുക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ദിവസം പനി കൂടിയ കുട്ടിയെ മറുകരയിലെത്തിക്കാന്‍ വന്ന ബോട്ടില്‍ പിപിഇ കിറ്റോ മറ്റ് അത്യാവശ്യ പ്രതിരോധ സാമഗ്രികളൊ കരുതാതെ ബോട്ട് വന്നതിനാല്‍ ജനങ്ങള്‍ പ്രകോപിതരായിരുന്നു.
എന്നാല്‍ റെസ്ക്യു ബോട്ടില്‍ കേവിഡ് ബാധിതരെ കയറ്റിട്ടില്ലെന്നും, പ്രതിരോധ സാമഗ്രികള്‍ ഒരുക്കേണ്ടത് പഞ്ചായത്ത് അധികാരികളുമാണെന്ന് ജലഗതാഗത വകുപ്പ് പറയുന്നു. എന്നാല്‍ ജലഗതാഗത വകുപ്പാണ് പ്രതിരോധ സാമഗ്രികള്‍ ഒരുക്കേണ്ടത് എന്നാണ് പഞ്ചായത്തിന്റെ എതിര് വാദം. പഞ്ചായത്തിന്റെ തനത് പദ്ധതിയില്‍ നിന്നും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പരിധിയില്ലാതെ ഫണ്ട് ചെലവഴിക്കാമെന്ന് സര്‍ക്കാരിന്റെ പ്രത്യേക ഓര്‍ഡര്‍ ഉണ്ടെന്നും, റെസ്ക്യൂ ബോട്ടിന് സൗകര്യങ്ങള്‍ ചെയ്തു കൊടുക്കേണ്ടത് പഞ്ചായത്താണെന്നും മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പറയുന്നു.
കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ പരസ്പരം തര്‍ക്കം പറഞ്ഞ് സമയം കളയാതെ അടിയന്തിരമായി പരിഹാരം ഉണ്ടാവണമെന്ന് ബോട്ട് പാസഞ്ചേഴ്സ് അസോസിയേഷന് പ്രസിഡന്റ് കെ. ആര്. സോമനാഥന് ആവശ്വപ്പെട്ടു. പെരുമ്പളം ദ്വീപിന് അനുവദിച്ച റെസ്ക്യൂ ബോട്ട് ഇപ്പോഴും പാണാവള്ളി ജെട്ടിയില്‍ കെട്ടിയിട്ടിരിക്കുന്നത് നീതികരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. 2018 ല്‍ ഉദ്ഘാടനം ചെയ്തപ്പോള്‍ റെസ്ക്യു ബോട്ടില്‍ എല്ലാ സൗകര്യങ്ങളും സജ്ജമാക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: