ന്യൂദല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടന തൊഴിലാളി സംഘടന ബിഎംഎസ് ആണെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കി. രാകേഷ് സിന്‍ഹയുടെ ചോദ്യത്തിനാണ് രാജ്യസഭയില്‍ കേന്ദ്ര തൊഴില്‍ വകുപ്പ് സഹമന്ത്രി രാമേശ്വര്‍ ടെലി മറുപടി നല്‍കിയത്. നിലവില്‍ രാജ്യത്തെ ഏറ്റവും കൂടുതല്‍ അംഗത്വമുള്ള തൊഴിലാളി സംഘടന ഭാരതീയ മസ്ദൂര്‍ സംഘാണ്. 62,15,797 സജീവ അംഗങ്ങളാണ് സംഘടനയ്ക്കുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
ഐഎന്‍ടിയുസിയാണ് രണ്ടാം സ്ഥാനം. 39 ലക്ഷത്തോളം അംഗങ്ങളാണ് അവര്‍ക്കുള്ളത്. സിപിഐയുടെ എഐടിയുസി മുന്നാം സ്ഥാനത്തും ഹിന്ദ് മസ്ദൂര്‍ സഭ നാലാം സ്ഥാനത്തുമാണ്. സിപിഎമ്മിന്റെ പോഷക സംഘടന സിഐടിയു അഞ്ചാം സ്ഥാനത്താണ്. ഇരുപത്തിയാറ് ലക്ഷത്തോളം അംഗങ്ങള്‍ മാത്രമാണ് സിഐടിയുവിനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: