തിരുവനന്തപുരം:സംസ്ഥാനത്തെ മദ്യശാലകളില്‍നിന്ന് മദ്യം വാങ്ങാന്‍ പുതിയ മാര്‍ഗനിര്‍ദേശം നടപ്പാക്കി ബെവ്കോ. ഒരു ഡോസ് വാക്സിനെടുത്തതിന്റെ രേഖയോ ആര്.ടി.പി.സി.ആര്. സര്‍ട്ടിഫിക്കറ്റോ ഉള്ളവര്‍ക്കു മാത്രമേ മദ്യം വാങ്ങാനാകൂ. ബുധനാഴ്ച മുതല്‍ ബിവറേജ് കോര്‍പ്പറേഷന്റെ ഔട്ട്ലെറ്റുകളിലടക്കം ഈ നിബന്ധന നടപ്പാക്കി. രേഖ ഇല്ലാത്തവരെ തിരുവനന്തപുരം ജില്ലയില്‍ വ്യാപകമായി മടക്കി അയക്കുകയാണ്.
എല്ലാ ഔട്ട് ലെറ്റുകള്‍ക്കും മുന്നില്‍ ഇതുസംബന്ധിച്ച നോട്ടീസ് പതിപ്പിച്ചിട്ടുണ്ട്. മാനദണ്ഡം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ മദ്യശാലകള്‍ക്കു മുന്നില്‍ കൂടുതല്‍ പോലീസ് സാന്നിധ്യവും ഉണ്ട്. കടകള്‍ക്കുള്ള മാനദണ്ഡം മദ്യശാലകള്‍ക്കും ബാധകമാക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി.
രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചവര്‍, രണ്ടാഴ്ചയ്ക്കു മുന്‍പ് ഒരു ഡോസെങ്കിലും എടുത്തവര്‍, 72 മണിക്കൂറിനുള്ളില്‍ നടത്തിയ ആര്.ടി.പി.സി.ആര്. പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍, ഒരു മാസം മുന്‍പ് കോവിഡ് വന്നുപോയതിന്റെ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍- എന്നിങ്ങനെയാണ് ബെവ്കോ നിയന്ത്രണം വിശദമാക്കുന്നത്. ഇതു പാലിക്കുന്നവര്‍ക്കു മാത്രമേ മദ്യശാലകളില്‍ പ്രവേശനം അനുവദിക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: