Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കൊടുംവഞ്ചനയുടെ തുടര്‍ക്കഥ

ഇപ്പോള്‍ ആര്‍എസ്എസിനെ നേരിടാന്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നവര്‍ വിഡ്ഢികള്‍ക്ക് മാത്രം പ്രവേശനമുള്ള സമത്വസുന്ദര ലോകത്ത് കഴിയുന്നവരാണ്. രാജ്യസ്‌നേഹമെന്ന വികാരം സിപിഎമ്മിന്റെ സ്വര്‍ഗ ഭൂമിയായ ചൈനയില്‍നിന്നും ഉത്തരകൊറിയയില്‍നിന്നും ഇറക്കുമതി ചെയ്യാന്‍ കഴിയുന്നതല്ല. ജനങ്ങള്‍ സമ്പൂര്‍ണമായി തിരസ്‌കരിക്കുകയാണെന്ന് വേദനയോടെ തിരിച്ചറിയുന്നവര്‍ക്ക് സമനില തെറ്റിയില്ലെങ്കിലേ അദ്ഭുതമുള്ളൂ.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Aug 11, 2021, 05:00 am IST
in Editorial

കമ്യൂണിസ്റ്റുകള്‍ വൈരുദ്ധ്യാത്മക ഭൗതികവാദം ഉയര്‍ത്തിപ്പിടിക്കുന്നവരാണ്. കാരണം അത് ശാസ്ത്രമാണത്രേ. ഈ ശാസ്ത്രത്തില്‍ വിശ്വാസത്തിനും വെളിപാടിനുമൊന്നും സ്ഥാനമില്ല. പക്ഷേ ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ക്ക്, പ്രത്യേകിച്ച് അവരില്‍പ്പെട്ട സിപിഎമ്മിന്റെ നേതാക്കള്‍ക്ക് തുടരെ തുടരെ ഉണ്ടാവുന്നത് വെളിപാടുകളാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആഘോഷിക്കാതിരുന്നത് തെറ്റായിപ്പോയെന്നാണ് ഇവരുടെ ഏറ്റവും പുതിയ വെളിപാട്. ഇനി മുതല്‍ സ്വാതന്ത്ര്യദിനം പാര്‍ട്ടി പരിപാടിയായി നടത്താന്‍ സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി തീരുമാനിച്ചിരിക്കുന്നുവത്രേ. ദേശീയതലത്തില്‍ എല്ലാ പാര്‍ട്ടി ഘടകങ്ങളും സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി പാര്‍ട്ടി ഓഫീസുകളില്‍ ദേശീയ പതാക ഉയര്‍ത്തുകയും ചെയ്യും. 1947 ലാണല്ലോ ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം കിട്ടിയത്. രാജ്യത്തെ ജനങ്ങള്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ തുടങ്ങിയിട്ട് എഴുപത്തിനാല് വര്‍ഷം പിന്നിട്ടു. എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനമാണ് ആഘോഷിക്കാന്‍ പോകുന്നത്. ഇത്രയും നീണ്ട കാലത്തിനിടെ ഒരിക്കല്‍പ്പോലും സ്വാതന്ത്ര്യദിനം ആഘോഷിക്കാതിരുന്ന, ആ സുദിനത്തില്‍ ദേശീയ പതാക ഉയര്‍ത്താതിരുന്ന പാര്‍ട്ടിക്കാണ് ഇപ്പോള്‍ അങ്ങനെ വേണമെന്ന് തോന്നുന്നത്. അതിനാലാണ്  ഇതിനെ വെളിപാട് എന്നു വിളിക്കേണ്ടി വരുന്നത്. ധൂര്‍ത്ത പുത്രന്മാര്‍ക്ക് എപ്പോള്‍ വേണമെങ്കിലും മടങ്ങിവരാം. പക്ഷേ അതിനു മുന്‍പ് തെറ്റ് സമ്മതിക്കുന്നതാണ് മാന്യത. സിപിഎമ്മിന്റെ നേതാക്കളില്‍നിന്ന് അതുണ്ടാവുന്നില്ല. തെറ്റുകളിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോഴും തങ്ങള്‍ ശരിമാത്രം ചെയ്തുകൊണ്ടിരിക്കുന്നുവെന്നാണ് അവരുടെ ഭാവം.  

ചരിത്രം രണ്ട് തവണ ആവര്‍ത്തിക്കും, ആദ്യം ദുരന്തമായും പിന്നീട് പ്രഹസനമായും എന്നാണല്ലോ കാറല്‍മാര്‍ക്‌സ് പറഞ്ഞിട്ടുള്ളത്. സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ തീരുമാനിച്ചതോടെ  ആചാര്യനെപ്പോലും സിപിഎം കടത്തിവെട്ടിയിരിക്കുകയാണ്. കാരണം പാര്‍ട്ടിയുടെ ഇപ്പോഴത്തെ തീരുമാനത്തില്‍ ചരിത്രം ദുരന്തമായും പ്രഹസനമായും ഒരേസമയം സംഭവിച്ചിരിക്കുന്നു. പാര്‍ട്ടി അണികള്‍ അടിമകളാണ്.  അവര്‍ അനുസരിക്കാന്‍ മാത്രം വിധിക്കപ്പെട്ടവരും. ഇതുപോലെയല്ല പൊതുജനം. അവരെ തെറ്റിദ്ധരിപ്പിക്കാമെന്ന് കരുതേണ്ട. നീണ്ടകാലത്തെ പോരാട്ടത്തിലൂടെ, ആയിരങ്ങളുടെ ജീവന്‍ ബലിയര്‍പ്പിച്ച് നേടിയ സ്വാതന്ത്ര്യത്തെ അംഗീകരിക്കാന്‍ തയ്യാറാവാതെ കരിദിനം ആചരിച്ചവരാണ് കമ്യൂണിസ്റ്റുകള്‍. രാജ്യത്തിന് ലഭിച്ചിട്ടുള്ള സ്വാതന്ത്ര്യം കപട സ്വാതന്ത്ര്യമാണെന്ന് പ്രഖ്യാപിച്ച് പുതുതായി അധികാരത്തില്‍ വന്ന സര്‍ക്കാരിനെ സായുധസമരത്തിലൂടെ അട്ടിമറിച്ച് അധികാരം പിടിക്കാനാണ് അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി ശ്രമിച്ചത്. കൊല്‍ക്കത്ത തീസിസിന്റെ പേരില്‍ തെലങ്കാനയിലും തേഭാഗയിലും പുന്നപ്ര വയലാറിലുമൊക്കെ ആയിരങ്ങളെ കുരുതികൊടുത്തത് രാജ്യം സ്വാതന്ത്ര്യം നേടിയതിനെ അംഗീകരിക്കാതെയാണ്.  പത്ത് വര്‍ഷം കഴിഞ്ഞാണ് സ്വാതന്ത്ര്യം നേടിയെന്ന് അംഗീകരിക്കാന്‍ ഈ പാര്‍ട്ടി തയ്യാറായത്. അതിനുശേഷവും സ്വാതന്ത്ര്യദിനാഘോഷം വിലക്കി. രാജ്യസ്‌നേഹം തൊട്ടുതെറിക്കാത്ത ഈ വിചിത്ര ജീവികള്‍ തങ്ങളുടെ പിതൃ ഭൂമികളായ സോവിയറ്റ് യൂണിയനെയും ചൈനയെയുമൊക്കെ ആരാധിച്ചുപോന്നു.  

സ്വാതന്ത്ര്യസമരത്തിന്റെ നിര്‍ണായകഘട്ടങ്ങളിലൊക്കെ അതിനെ ഒറ്റുകൊടുക്കാനും അട്ടിമറിക്കാനും നടന്നവര്‍, സ്വാതന്ത്ര്യസമരത്തെ നയിച്ച ഗാന്ധിജിയെയും നേതാജി സുഭാഷ് ചന്ദ്രബോസിനെയുമൊക്കെ അപകീര്‍ത്തിപ്പെടുത്തിയവര്‍ രാജ്യം സ്വാതന്ത്ര്യം നേടിയതിനുശേഷവും ഈ നയം തുടരുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് സ്വാതന്ത്ര്യദിനം പോലും ആഘോഷിക്കാതിരുന്നത്. സാമ്രാജ്യത്വം, ബൂര്‍ഷ്വാ സ്വാതന്ത്ര്യം എന്നൊക്കെയുള്ള പദാവലികളില്‍ പൊതിഞ്ഞ് ദേശവിരുദ്ധ പ്രവര്‍ത്തനം തന്നെയാണ് ഇക്കൂട്ടര്‍ നടത്തിയത്. കുറ്റബോധം കൊണ്ട് ഇതിന് പ്രായശ്ചിത്തം ചെയ്യണമെന്ന് തോന്നുന്നുവെങ്കില്‍ അക്കാര്യം തുറന്നു പറയണം. ഇതിനു പകരം കാപട്യവും തൊലിക്കട്ടിയും കൈമുതലാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കുന്നത് കടുത്ത വഞ്ചനയാണ്. ആര്‍എസ്എസിന്റെ ദേശീയവാദത്തെ നേരിടാനാണത്രേ സ്വാതന്ത്ര്യദിനാഘോഷം നടത്താന്‍ സിപിഎം തീരുമാനിച്ചിട്ടുള്ളത്. ആര്‍എസ്എസ് പിറന്നുവീണ കാലം മുതല്‍ സ്വന്തം തത്വശാസ്ത്രമായി ഉയര്‍ത്തിപ്പിടിക്കുന്നതാണ് ദേശീയത. ഈ മുന്നേറ്റത്തിന് നൂറ്റാണ്ടു തികയാന്‍  നാല് വര്‍ഷം മാത്രമേ അവശേഷിക്കുന്നുള്ളൂ. ഇപ്പോള്‍ ആര്‍എസ്എസിനെ നേരിടാന്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നവര്‍ വിഡ്ഢികള്‍ക്ക് മാത്രം പ്രവേശനമുള്ള സമത്വസുന്ദര ലോകത്ത് കഴിയുന്നവരാണ്. രാജ്യസ്‌നേഹമെന്ന വികാരം സിപിഎമ്മിന്റെ സ്വര്‍ഗ ഭൂമിയായ ചൈനയില്‍നിന്നും ഉത്തരകൊറിയയില്‍നിന്നും ഇറക്കുമതി ചെയ്യാന്‍ കഴിയുന്നതല്ല. ജനങ്ങള്‍ സമ്പൂര്‍ണമായി  തിരസ്‌കരിക്കുകയാണെന്ന് വേദനയോടെ തിരിച്ചറിയുന്നവര്‍ക്ക് സമനില തെറ്റിയില്ലെങ്കിലേ അദ്ഭുതമുള്ളൂ.

Tags: cpmപതാകindianപാര്‍ട്ടി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

Kerala

സിപിഎം നേതാവ് എം.വി. ജയരാജന് വാഹനാപകടത്തില്‍ പരിക്ക്

Kerala

നായനാരെ വധിക്കാന്‍ ശ്രമിച്ചവരുമായും കൂട്ട്; പിഡിപിയുടെ തോളില്‍ കൈയിട്ട് സിപിഎം

News

കോൺഗ്രസ്സിനും സിപിഎമ്മിനും തോൽവിപ്പേടി; അവർ രണ്ടും ഒന്നുതന്നെ: രാജീവ് ചന്ദ്രശേഖർ

Kerala

സിപിഎം ഭരണത്തിലുള്ള അടൂർ സഹകരണബാങ്കിൽ വൻ ക്രമക്കേട്; അഴിമതിക്ക് കൂട്ടു നിൽക്കാത്തതിനാൽ രാജി വച്ച് പ്രസിഡൻ്റ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മൊണാലിസയുടെ വിവാഹത്തിൽ ഇടത് നേതാക്കൾക്ക് കുരുക്ക് മുറുകുന്നു; അരുമാനൂർ ക്ഷേത്രത്തിൽ തെളിവെടുപ്പ് നടത്തി എസ് സി/എസ് ടി കമ്മിഷൻ

്പ്രസിഡന്റ് സ്ഥാനം രാജിവെച്ച് സഹാകരികള്‍ക്കൊപ്പം നിന്ന പൊന്‍താമര പിള്ള

തെരഞ്ഞെടുപ്പ് വേളയില്‍ സിപിഎം വിയര്‍ക്കുന്നു; അടൂര്‍ സഹകരണ ബാങ്കില്‍ നടന്നത് വന്‍ അഴിമതി ഇങ്ങനെ

സിപിഎമ്മിലെ സ്ത്രീ പീഡനങ്ങള്‍ തുറന്നുകാട്ടി മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; നവോത്ഥാന മതില്‍ തീര്‍ത്തവര്‍  വനിതാ സഖാക്കളെ വേട്ടയാടുന്നു

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വൈദ്യുതി ഭവന് മുന്നില്‍ വൈദ്യുതി മസ്ദൂര്‍ സംഘം സംഘടിപ്പിച്ച ധര്‍ണ ബിഎംഎസ് സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

നഷ്ടപരിഹാരം ജീവനക്കാരില്‍ അടിച്ചേല്‍പ്പിക്കരുത്: വൈദ്യുതി മസ്ദൂര്‍ സംഘം

ശീരാമകൃഷ്ണ മഠത്തിന്റെയും മിഷന്റെയും അധ്യക്ഷന്‍ സ്വാമി ഗൗതമാനന്ദയെ കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമ കവാടത്തില്‍ പൂര്‍ണകുംഭം നല്‍കി സ്വീകരിക്കുന്നു

സ്വാമി ഗൗതമാനന്ദയ്‌ക്ക് ഉജ്വല സ്വീകരണം

പട്ടികജാതി സംവരണം; സുപ്രീംകോടതി വിധി സ്വാഗതാര്‍ഹം: വിഎച്ച്പി

ബിഎഫ്എ തോറ്റ വിദ്യാര്‍ത്ഥിയെ ജയിപ്പിച്ചു; രേഖകള്‍ ഇന്ന് ഗവര്‍ണര്‍ക്ക് കൈമാറും

കാന്താര 2 വിവാദം: ‘രൺവീർ ചെയ്‍തത് ദൈവക്കോലത്തെ അവഹേളിക്കൽ, മാപ്പ് പറയണം, പരിഹാരമായി ചാമുണ്ഡി ക്ഷേത്രം സന്ദർശിക്കണം’- കർണാടക ഹൈക്കോടതി

പാക് ചാരംശൃംഖലയില്‍പ്പെട്ടവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തപ്പോള്‍

ഭാരതത്തില്‍ വന്‍ ഭീകരാക്രമണത്തിന് പദ്ധതി; പാക് ചാരശൃംഖലയിലെ 22 പേര്‍ പിടിയില്‍

ചിരി തൂകി അവന്‍ പോയി… ഹരീഷ് റാണ ഇനിയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.