ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ നേടിയ ഹോക്കീ ടീമിലെ മലയാളിയായ ശ്രീജേഷിന് കേരള സര്‍ക്കാര്‍ അര്‍ഹമായ പാരിതോഷികം ഇനിയും പ്രഖ്യാപിച്ചില്ല. ഇതിന്റെ പേരില്‍ വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്. നാട്ടിലെത്തിയ ശ്രീജേഷിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയ കായിക മന്ത്രി, കാബിനറ്റ് പാരിതോഷികം പ്രഖ്യാപിക്കുമെന്ന ആശ്വാസ വചനം പറഞ്ഞിട്ടുണ്ട്.. ഏറ്റവും കൂടുതല്‍ ഒളിമ്പിക്സ് മെഡലിസ്റ്റുകള്‍ ഉള്ള ഹരിയാന പാരിതോഷിക ഇനത്തില്‍ മാത്രം ഇതോടെ പ്രഖ്യാപിച്ചത് 17.5 കോടി രൂപയാണ്. പഞ്ചാബ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത് 10 കോടി രൂപയും..
മെഡല്‍ നേടിയ കായിക താരങ്ങള്‍ക്ക് പല സംസ്ഥാന സര്‍ക്കാരുകളും ഏജന്‍സികളും പ്രഖ്യാപിച്ച പാരിതോഷികങ്ങളെ കുറിച്ച് പരിശോധിക്കാം..
1. നീരജ് ചോപ്ര ( ജാവലിനില്‍ സ്വര്‍ണ്ണം)
• ഹരിയാന സര്‍ക്കാര്‍ – 6 കോടി രൂപ. കൂടാതെ ഹരിയാനയില്‍ ആരംഭിക്കാന്‍ പോകുന്ന Centre of Excellence in Athletics ന്റെ തലവനാക്കി നീരജിനെ നിയമിക്കും.
• പഞ്ചാബ് സര്‍ക്കാര്‍ – 2 കോടി രൂപ
• മണിപ്പൂര്‍ സര്‍ക്കാര്‍ – 1 കോടി രൂപ
• ബൈജൂസ് ആപ്പ് – 2 കോടി രൂപ
• എലാന്‍ ഗ്രൂപ്പ് : 25 ലക്ഷം രൂപ•
ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് – 75 ലക്ഷം രൂപ
• BCCI – 1 കോടി രൂപ
• സൂപ്പര്‍ കിംഗ്സ് (CSK) – 1 കോടി രൂപ.. കൂടാതെ നീരജ് 87.58 മീറ്റര്‍ എറിഞ്ഞതിന്റെ ഓര്‍മ്മയ്ക്ക് 8758 എന്ന നമ്പറുള്ള പ്രത്യേക ജഴ്സി പുറത്തിറക്കാനും തീരുമാനിച്ചു.
• ഇന്റിഗോ എയര്‍ലൈന്‍സ് – ഒരു വര്‍ഷത്തേക്ക് പരിധിയില്ലാത്ത സൗജന്യ യാത്ര.
2. മീരാഭായി ചാനു (ഭാരോദ്വാഹനത്തില്‍ വെള്ളി)
• കേന്ദ്ര റയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് – 2 കോടി രൂപ
• മണിപ്പൂര്‍ സര്‍ക്കാര്‍ – 1 കോടി രൂപ. കൂടാതെ മീരയെ പോലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ ASP ആക്കി നിയമിക്കും.
• ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന് – 40 ലക്ഷം രൂപ
• BCCI – 50 ലക്ഷം രൂപ
• ബൈജൂസ് ആപ്പ് – 1 കോടി രൂപ
3. രവി ദാഹിയ (ഗുസ്തിയില്‍ വെളളി)
• ഹരിയാന സര്‍ക്കാര്‍ – 4 കോടി രൂപ, സര്‍ക്കാര്‍ ജോലി
• ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന് – 40 ലക്ഷം രൂപ
• BCCI – 50 ലക്ഷം രൂപ
• ബൈജൂസ് ആപ്പ് – 1 കോടി രൂപ
4. പി. വി. സിന്ധു (ബാഡ്മിന്റനില്‍ വെങ്കലം)
• ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ – 30 ലക്ഷം രൂപ
• ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന് – 25 ലക്ഷം രൂപ
• BCCI – 25 ലക്ഷം രൂപ
• ബൈജൂസ് ആപ്പ് – 1 കോടി രൂപ
5. ലവ്ലിന ബൊര്ഗോഹയിന് (ബോക്സിംഗില്‍ വെങ്കലം)
• ആസ്സാം സ്പോര്‍ട്സ് പോളിസി പ്രകാരം 50 ലക്ഷം രൂപയും സര്‍ക്കാര്‍ ജോലിയും
• ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന് – 25 ലക്ഷം രൂപ
• BCCI – 25 ലക്ഷം രൂപ
• ബൈജൂസ് ആപ്പ് – 1 കോടി രൂപ
• ആസാം കോണ്‍ഗ്രസ്സ് – 3 ലക്ഷം രൂപ
6. ബജ്റംഗ് പുനിയ (ഗുസ്തിയില്‍ വെങ്കലം)
• ഹരിയാന സര്‍ക്കാര്‍ – 2.5 കോടി രൂപ, സര്‍ക്കാര്‍ ജോലി
• ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന് – 25 ലക്ഷം രൂപ
• BCCI – 25 ലക്ഷം രൂപ
• ബൈജൂസ് ആപ്പ് – 1 കോടി രൂപ
7. ഇന്ത്യന്‍ പുരുഷ ഹോക്കി ടീം ( വെങ്കലം)
• ഹരിയാന സര്‍ക്കാര്‍ – ഹരിയാനയില്‍ നിന്നുള്ള ടീമംഗങ്ങളായ സുരേന്ദര്‍ കുമാറിനും സുമിത്തിനും 2.5 കോടി രൂപ വീതവും സര്‍ക്കാര്‍ ജോലിയും.
• പഞ്ചാബ് സര്‍ക്കാര്‍ – പഞ്ചാബില്‍ നിന്നുള്ള 8 ടീമംഗങ്ങള്‍ക്ക് ഓരോ കോടി രൂപ വീതം
• ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന് – 25 ലക്ഷം രൂപ
• BCCI – ടീമിന് 1.25 കോടി രൂപ
• ബൈജൂസ് ആപ്പ് – 1 കോടി രൂപ
• വി.പി.എസ്. ഹെല്‍ത്ത് കെയര്‍ – ശ്രീജേഷിന് 1 കോടി രൂപ
Dr. വൈശാഖ് സദാശിവന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: