തിരുവനന്തപുരം:ഇന്ത്യയുടെ ദേശീയ പതാക ത്രിവര്‍ണ്ണ പതാകയാണ്. പതാകയില്‍ തിരശ്ചീനമായി മുകളില്‍ കേസരി (കുങ്കുമ നിറം), നടുക്ക് വെള്ള, താഴെ പച്ച നിറങ്ങള്‍. മദ്ധ്യത്തിലായി നാവികനീല നിറമുള്ള 24 ആരങ്ങള്‍ ഉള്ള അശോക ചക്രവും
കേരള സര്‍ക്കാര്‍ കൊച്ചു കുട്ടികളെ പതാകയുടെ നിറം പടിപ്പിക്കുന്നത് തലതിരിച്ച്. ആദ്യം പച്ച, പിന്നീട് വെള്ള അവസാനമായി കുങ്കുമം. എന്തിനാണീ നിറം മാറ്റം എന്നറിയില്ല.
പ്രീസ്ക്കൂള്‍ അധ്യാപകര്‍ക്കായി വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള എസ് സി ഇ ആര് ടി തയ്യാറാക്കിയ കളിപ്പാട്ടം എന്ന കൈപുസ്തകത്തിലാണ് കുട്ടികളെ ദേശീയ പതാകയുടെ നിറം തലതിരിഞ്ഞു പഠിപ്പിക്കാന്‍ പറയുന്നത്.
ഭാരതീയ നിയമം ദേശീയപതാകയുടെ ബഹുമാന്യതയും വിശ്വസ്തതയും അന്തസ്സും കാത്തു സൂക്ഷിക്കാന്‍ അനുശാസിക്കുന്നു. ‘ഇന്ത്യന്‍ പതാകാ നിയമം’ ദേശീയപതാകയുടെ പ്രദര്‍ശനത്തേയും ഉപയോഗത്തേയും നിയന്ത്രിക്കുന്നു. പതാക എങ്ങനെയൊക്കെ കൈ കാര്യം ചെയ്യണമെന്നും എങ്ങനെ പാടില്ലന്നും വിശദമായി പറയുന്നുണ്ട്. അതില്‍ കുങ്കുമ നിറം താഴെയായി പതാക പ്രദര്‍ശിപ്പിക്കാന്‍ പാടില്ലന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.ദേശീയപതാകയുമായി ബന്ധപ്പെട്ട അനാദരവുകള്ക്കുള്ള മൂന്നു വര്‍ഷം വരെയുള്ള തടവു കിട്ടാവുന്ന കുറ്റം വിദ്യാഭ്യാസ വകുപ്പ് ചെയ്തതെന്തിന് എന്ന സംശയമാണ് ഉയരുന്നത്
ഈ കൈപ്പുസ്തകം വെച്ചു പഠിപ്പിക്കുന്ന അധ്യാപകര്‍ കൊച്ചുകുട്ടികളുടെ മനസ്സില്‍ കയറ്റുക്കുന്നത് ഇറാന് പാതകയാണ്. മുകളില്‍ പച്ച, നടുക്ക് വെള്ള, അടിയില്‍ ചുമപ്പ്. നടുക്ക് ദേശീയം എംബ്ളം. ചുമപ്പും കുങ്കുമവും ഏകദേശം ഒരേപോലെ തോന്നുമെന്നതിനാല്‍ കുട്ടികള്‍ തെറ്റിധരിക്കാന്‍ എളുപ്പം.
ഇറാന് കളിഞ്ഞാല്‍ മുകളില്‍ പച്ചയുള്ളത് യുഎഇയുടെ പതാകയിലാണ്. നടുക്ക് വെള്ളതന്നെയാണ്. പക്ഷേ താഴെ കറുപ്പു നിറമാണ്. കൂടാതെ വശത്ത് ചുവപ്പ് നിറവും ഉണ്ട്. പാക്കിസ്ഥാന്റെ പതാകയാണ് ആകെ പച്ചനിറത്തിലുള്ളത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: