ന്യൂദല്‍ഹി: പിഎം കിസാന്‍ പദ്ധതിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൃഷിക്കാര്‍ക്ക് 19500 കോടി രൂപ അനുവദിച്ചു. കോവിഡ് 19 മഹാമാരിക്കാലത്ത് രാജ്യം അവരുടെ കൃഷിക്കാരുടെ കരുത്താണ് കണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു.
9.75 കോടി കൃഷിക്കാര്‍ക്ക് ഈ തുക വിതരണം ചെയ്യും. ‘റെക്കോഡ് ഉല്‍പാദനത്തോടെ കോവിഡ് കാലത്തും ഇന്ത്യയുടെ കൃഷിക്കാരുടെ കരുത്ത് നമ്മള്‍ കണ്ടതാണ്. സര്‍ക്കാരും അവരുടെ കഷ്ടതകള്‍ കുറക്കാന്‍ പരിശ്രമിച്ചു. വിത്തും വളങ്ങളും വിതരണ ചെയ്യാനും കാര്‍ഷികോല്‍പന്നങ്ങള്‍ വിപണിയില്‍ എത്തിക്കാനും സര്‍ക്കാര്‍ എല്ലാ പരിശ്രമങ്ങളും നടത്തി,’ മോദി പറഞ്ഞു.
2047 ൽ ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ച് 100 വർഷം തികയുമ്പോൾ രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്നത് കർഷകരും ഗ്രാമങ്ങളുമായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധിയുടെ അടുത്ത ഗഡു വിതരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യം 75-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കാനൊരുങ്ങുകയാണ്. ഇത് രാജ്യത്തിന്റെ അഭിമാനം കാത്തുസൂക്ഷിക്കേണ്ട കാലം മാത്രമല്ല മറിച്ച് പുതിയ തീരുമാനങ്ങൾക്കും ലക്ഷ്യങ്ങൾക്കുമുള്ള അവസരം കൂടിയാണ്. അടുത്ത 25 വർഷങ്ങൾക്ക് ശേഷം രാജ്യം ഏത് രീതിയിലാകണമെന്ന് തീരുമാനിക്കേണ്ടത് ഇപ്പോഴാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
കേന്ദ്ര സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളുമായി കഴിഞ്ഞ ദിവസങ്ങളിൽ ആശയവിനിമയം നടത്തി സർക്കാർ ആനുകൂല്യങ്ങൾ ജനങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തിയതായും പ്രധാനമന്ത്രി വ്യക്തമാക്കി. ഈ പദ്ധതിയിലൂടെ 1,70,000 കോടി രൂപ നേരിട്ട് നെൽ കർഷകരുടെ അക്കൗണ്ടുകളിലേയ്‌ക്ക് വിതരണം ചെയ്തു കഴിഞ്ഞു. 85,000 കോടി രൂപ ഗോതമ്പ് കർഷകർക്കും ലഭിച്ചിട്ടുണ്ട്.
ജമ്മു കശ്മീരിൽ നിന്നുള്ള കുങ്കുമപ്പൂവ് നാഷണൽ അഗ്രികൾചറൽ കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷനിൽ ലഭ്യമാക്കാൻ സർക്കാർ തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി. കാർഷിക ഉത്പന്നങ്ങളുടെ കയറ്റുതിയിൽ ചരിത്രത്തിലാദ്യമായി ഇന്ത്യ ആദ്യ പത്ത് രാജ്യങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഒന്നര വർഷമായി ലോകം കൊറോണയുടെ പിടിയിലാണ്. ഈ കാലഘട്ടത്തിൽ ഭക്ഷ്യ പദാർത്ഥങ്ങൾക്കുള്ള ആവശ്യം വർദ്ധിച്ചിരിക്കുകയാണ്. ധാന്യം, സുഗന്ധവ്യഞ്ജനം, പച്ചക്കറി. പഴം, ജൈവ ഉത്പന്നങ്ങൾ എന്നിവയുടെ ആവശ്യമാണ് കൂടുതലായി വർദ്ധിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യം കൂടി കണക്കിലെടുത്ത് രാജ്യത്തെ ചെറുകിട കർഷകർക്ക് കേന്ദ്ര സർക്കാർ പുറത്തിറക്കിയ കാർഷിക നയങ്ങളിൽ മുൻഗണന നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നരേന്ദ്ര മോദി സർക്കാറിന്റെ ജനകീയ പദ്ധികളിലൊന്നായ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പ്രകാരം 6000 രൂപ കർഷക കുടുംബങ്ങൾക്ക് പ്രതിവർഷം നൽകും. മൂന്നു ഘട്ടമായി 2000 രൂപ വീതം അർഹരായവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ലഭ്യമാക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: