കൊല്ലം: അഴിക്കലിൽ മത്സ്യബന്ധന ബോട്ട് തിരയിൽപ്പെട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ‘കീർത്തന’ എന്ന മത്സ്യബന്ധന ബോട്ടിന്റെ സ്രാങ്ക് ആയിരുന്ന സുഭാഷാണ് മരിച്ചത്. ബോട്ടിലുണ്ടായിരുന്ന 7 പേരെ രക്ഷപ്പെടുത്തി.
മത്സ്യ ബന്ധനം കഴിഞ്ഞ് മടങ്ങിവരുന്നതിനിടെയാണ് പുലർച്ചെ 4 മണിയോടെ 8 പേരടങ്ങിയ ബോട്ട് മറിഞ്ഞത്. സുഭാഷിന്റെ മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: