ന്യൂദല്‍ഹി: ഓഗസ്റ്റ് 15ന് നടക്കുന്ന സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ചെങ്കോട്ടയുടെ മുന്‍ഭാഗത്ത് ഉയരമുള്ള മതിലുകള്‍ പോലെ കപ്പല്‍ കണ്ടെയ്‌നറുകള്‍ സ്ഥാപിച്ചു. ഒരു സുരക്ഷാ പിഴവും അവശേഷിപ്പിക്കില്ലെന്ന് രാജ്യതലസ്ഥാനത്ത് അക്രമാസക്തമായി മാറിയ ജനുവരി 26-ലെ ട്രാക്ടര്‍ റാലി ചൂണ്ടിക്കാട്ടി ദല്‍ഹി പൊലീസ് വ്യക്തമാക്കി.
പെയിന്റ് ചെയ്ത് കണ്ടെയ്‌നറുകള്‍ അലങ്കരിക്കുമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. അടുത്തിടെ നടന്ന ഡ്രോണ്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍കൂടിയാണിതെന്ന് പൊലീസ് സൂചിപ്പിച്ചു. ചെങ്കോട്ടയില്‍നിന്നാണ് എല്ലാ വര്‍ഷവും സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.
ജനുവരി 26ന് ചെങ്കോട്ടയുടെ പരിസരത്ത് പ്രവേശിച്ച് സമരം ചെയ്യുന്ന ഇടനിലക്കാര്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ചിരുന്നു. അത്തരം സംഭവങ്ങള്‍ ഒഴിവാക്കാന്‍ തീവ്രവാദ ഭീഷണികള്‍ കണക്കിലെടുത്ത് അതീവ ജാഗ്രതയിലാണ് പൊലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: