ശ്രീനഗര്‍: ഏറെ വര്‍ഷങ്ങത്തെ ഇടവേളക്ക് ശേഷം ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ചിറകടികള്‍ നിര്‍ഭയം ശ്രീനഗറില്‍ മുഴങ്ങുന്നു. അവിടുത്തെ പുരാതന ക്ലോക്ക് ടവറിലാണ് ഇന്ത്യന്‍ പതാകയുടെ ത്രിവര്‍ണ്ണങ്ങള്‍ ചൊരിയുന്ന ലൈറ്റ് സജ്ജീകരിച്ചിരിക്കുന്നത്.കേന്ദ്രസര്‍ക്കാര്‍ ജമ്മുകശ്മീരില്‍ ഇന്ത്യയുടെ സ്വരം കേള്‍പ്പിക്കാന്‍ തുടങ്ങുന്നതിന്റെ മറ്റൊരു ഉദാഹരണമായാണ് ഈ സംഭവത്തെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്.
പാകിസ്താന്റെ സ്വാധീനവലയത്തില്‍ മുക്തമായ ഒരു ശ്രീനഗറിനെയാണ് ഇപ്പോള്‍ കാണാന്‍ കഴിയുക. ശ്രീനഗര്‍ മേയര്‍ ജുനൈദ് മട്ടു ഇന്ത്യന്‍ സ്വാതന്ത്ര്യപതാകയുടെ നിറങ്ങള്‍ ചൊരിയുന്ന ക്ലോക്ക് ടവറിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു.
ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായി ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ ക്ലോക്ക് ടവര്‍ ഞങ്ങള്‍ ത്രിവര്‍ണ്ണനിറത്തില്‍ പ്രഭ ചൊരിയിപ്പിച്ച് സജ്ജീകരിച്ചതായി ശ്രീഗനറിലെ മേയറുടെ ട്വീറ്റില്‍ പറയുന്നു. ഇന്ത്യ 75ാം സ്വാതന്ത്ര്യദിനമാണ് ഈ വരുന്ന ആഗസ്ത് 15ന് ആഘോഷിക്കുന്നത്.
പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട് കമ്മിറ്റി കശ്മീരിലും ലഡാക്കിലും ആഗസ്തില്‍ അഞ്ച് ദിവസത്തെ പര്യടനം നടത്തും. കോണ്‍ഗ്രസിന്റെ ആദിര്‍ രഞ്ജന്‍ ചൗധരിയുടെ നേതൃത്വത്തിലുള്ള ഈ സമിതിയുടെ പര്യടനം ആഗസ്ത് 14ന് തുടങ്ങി 18ന് അവസാനിക്കും. ശ്രീനഗര്‍, ദ്രാസ്, കാര്‍ഗില്‍, ലെ എന്നിവിടങ്ങളും സന്ദര്‍ശിക്കും. ആഗസ്ത് 15ന് ഈ സമിതി കാര്‍ഗിലില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: