കൊൽക്കത്ത: ബംഗാൾ, തൃപുര ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപി വിജയം സുനിശ്ചിതമെന്ന് തൃണമൂൽ എംഎൽഎ മുകുൾ റോയ്. ഇരുസംസ്ഥാനങ്ങളിലും ബിജെപിയുടെ വിജയത്തിന്റെ കാര്യത്തില്‍ ഒരു കണിക പോലും സംശയമില്ലെന്നും തൃണമൂൽ നേതാവ് പറഞ്ഞു.
ഈ അഭിപ്രായപ്രകടനങ്ങളുടെ പേരില്‍ പാര്‍ട്ടിക്കകത്തും പുറത്തും വിമർശനങ്ങളുയർന്നതോടെ മുകുൾ റോയ്ക്ക് തന്റെ അഭിപ്രായം തിരുത്തേണ്ടിവന്നു. മുകുള്‍റോയ് പറഞ്ഞത് സത്യമാണെന്ന് ബിജെപി വക്താവ് ഷമിക് ഭട്ടാചാര്യ പ്രതികരിച്ചു.
മുകുള്‍ റോയ് അബദ്ധത്തിൽ സത്യം പറഞ്ഞുപോയതാണെന്ന പ്രതികരണവുമായി ബിജെപി തൃണമൂലിനെ പരിഹസിച്ചു. കൃഷ്ണനഗറിലെ വോട്ടർമാരെ ചതിച്ച് അധികാരത്തിലെത്തിയ മുകുൾ റോയിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടുകഴിഞ്ഞതാണെന്നും ബിജെപി പറഞ്ഞു.
ബിജെപി നിലം പരിശാകുമെന്നും തൃപുരയിൽ തൃണമൂൽ കോൺഗ്രസ് അക്കൗണ്ട് തുറക്കുമെന്നും പിന്നീട് മുകുള്‍ റോയ് തിരുത്തി. നാക്ക് പിഴച്ച എംഎൽഎയ്ക്ക് പിന്തുണയുമായി മകൻ സുബ്രൻഷു റോയും എത്തി. ഭാര്യാവിയോഗത്തിന് ശേഷം മുകുളിന് വിഷാദരോഗമുണ്ടെന്നും മറവിയുണ്ടെന്നുമാണ് മകൻ പ്രതികരിച്ചത്.
ബംഗാളിലെ കൃഷ്ണനഗറിൽ ബിജെപി ടിക്കറ്റില്‍ ജയിച്ച് എംഎൽഎയായ നേതാവാണ് മുകുൾ റോയ്. മമതാ ബാനർജിയുമായുള്ള അസ്വാരസ്യങ്ങളെ തുടർന്ന് ബിജെപിയിൽ ചേർന്ന അദ്ദേഹം ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മമത ബാനര്‍ജി വീണ്ടും അധികാരം നേടിയപ്പോള്‍ ബിജെപി വിട്ട് തൃണമൂലില്‍ ചേര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: