കാബൂള്‍: ഹെല്‍മണ്ട് പ്രവിശ്യയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ടു ഡസനിലധികം അല്‍ ഖയിദ അംഗങ്ങളുള്‍പ്പെടെ നുറിലധികം താലിബാന് ഭീകരര്‍ കൊല്ലപ്പെട്ടു. ‘ഹെല്‍മണ്ട് പ്രവിശ്യാ കേന്ദ്രത്തിലെ ലഷ്കര്‍ഗഹ് നഗരത്തിന്റെ പ്രാന്തപ്രദേശത്ത് എഎഎഫ് ഇന്നലെ നടത്തിയ വ്യോമാക്രമണത്തില്‍. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ അല്‍ഖയിദയുമായി ബന്ധമുള്ള 30 പാക്കിസ്ഥാനികളടക്കം, 112 താലിബാന് ഭീകരര്‍ കൊല്ലപ്പെടുകയും 31 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു’- അഫ്ഗാന് പ്രതിരോധമന്ത്രാലയത്തിന്റെ ട്വീറ്റില്‍ പറയുന്നു.
രാജ്യത്തിനുള്ളില്‍ ഭീകരര്‍ക്ക് താവളമൊരുക്കുന്നതിനും അഫ്ഗാന് സര്‍ക്കാരിന്റെ സേനയ്ക്കെതിരായ താലിബാന്റെ അതിക്രമങ്ങളെ പിന്തുണയ്ക്കുന്നതിനും പാക്കിസ്ഥാനെ കുറ്റപ്പെടുത്തി അഫ്ഗാനിസ്ഥാന് രംഗത്തുവന്നു. താലിബാന് ആവശ്യമായ സഹായം നല്‍കുന്നത് പാക്കിസ്ഥാനാണെന്ന അവകാശവാദത്തിന് ബലം നല്കുന്ന തെളിവ് യുഎന്‍ രക്ഷാസമിതിക്ക് നല്കാന് അഫ്ഗാനിസ്ഥാന് ഒരുക്കമാണെന്ന് ഐക്യാരാഷ്ട്രസഭയിലെ അഫ്ഗാന് സ്ഥാനപതി ഗുലാം ഇസക്സായി വെള്ളിയാഴ്ച പറഞ്ഞു.
‘രക്ഷാസമിതിയിലെ അംഗങ്ങള്‍ക്ക് തെളിവ് വേണോ, നല്കാന് ഞങ്ങള്‍ ഒരുക്കമാണ്’ എന്ന് ഇസക്സായി പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. വിഷയത്തില്‍ പാക്കിസ്ഥാന് സര്‍ക്കാരുമായി അഫ്ഗാന് സര്‍ക്കര്‍ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും തെളിവുകള്‍ നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനിടെ താലിബാന്റെ ആക്രമണം കൂടിവരികയാണ്. ശനിയാഴ്ച ജവ്സ്ജാനിലെ ഷെബെര്ഖാന് നഗരം ഭീകരര്‍ പിടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: